Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവുനായുടെ ആക്രമണം:...

തെരുവുനായുടെ ആക്രമണം: കടിയേറ്റവർ 99

text_fields
bookmark_border
തൃശൂർ: തെരുവുനായുടെ കടിയേറ്റ് ജില്ലയിൽ ഇതുവരെ 99 പേർക്ക് പരിക്കേറ്റു. മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതി റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 19 വരെയുള്ള കണക്കാണിത്. കടിയേറ്റവരിൽ 40 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. ജില്ലയിലെ 84 പഞ്ചായത്തുകളിൽ വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാണ്. സെൻസസ് പ്രകാരം ജില്ലയിൽ 18,788 തെരുവുനായ്ക്കളാണുള്ളത്. 3387 വളർത്തുനായ്ക്കൾക്ക് ലൈസൻസുണ്ട്. ജില്ലയിൽ 86ൽ 30 പഞ്ചായത്തുകളിൽ മാത്രമാണ് എ.ബി.സി ചട്ടപ്രകാരമുള്ള മോണിറ്ററിങ് കമ്മിറ്റിയുള്ളത്. 59 പഞ്ചായത്തുകൾ എ.ബി.സി പ്രോജക്ട് നൽകി. ഇതിന് വകയിരുത്തിയ 45.16 ലക്ഷം രൂപയിൽ മൂന്നുലക്ഷം രൂപയാണ് ചെലവിട്ടത്. കോർപറേഷൻ പരിധിയിൽ അലഞ്ഞു നടക്കുന്ന 4250 നായ്ക്കളുണ്ടെന്നാണ് കണക്ക്. എ.ബി.സി പ്രോജക്ടിനായി 22 ലക്ഷം വകയിരുത്തിയതിൽ 17 ലക്ഷം ചെലവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story