Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രിയും വകുപ്പും...

മന്ത്രിയും വകുപ്പും രണ്ടുതട്ടിൽ; ഭക്ഷ്യ ഭദ്രതാനിയമം ത്രിശങ്കുവിൽ

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ മന്ത്രിക്കും വകുപ്പിനും ഭിന്ന നിലപാട്. ഭക്ഷ്യഭദ്രത നിയമ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന പൊതുവിതരണവകുപ്പി​െൻറ നയത്തിെനതിരെ വകുപ്പുമന്ത്രി പി. തിലോത്തമൻ രംഗത്തുവന്നതോടെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയാണ്. സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ റേഷൻ ആനുകൂല്യം നൽകിയവർക്കെല്ലാം തുടർന്നും നൽകണമെന്നാണ് മന്ത്രിയുടെയും പാർട്ടിയുടെയും നിലപാട്. അതുകൊണ്ട് തന്നെ ഭക്ഷ്യ ഭദ്രതാനിയമം അംഗീകരിെച്ചങ്കിലും കൃത്യമായി നടപ്പാക്കാൻ ഇതുവരെ സർക്കാറിനായിട്ടില്ല. ഒാരോ താലൂക്കിലും ഗ്രാമ (52.63 ശതമാനം)-നഗര (39.5 ശതമാനം) അനുപാതത്തിന് അനുസരിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുത്താൽ മാത്രമേ താഴെത്തട്ടിലുള്ളവർക്ക് ഗുണം ലഭിക്കൂ. എന്നാലതിന് തയാറാവാതെ സംസ്ഥാനതല പട്ടിക തയാറാക്കിയത് മന്ത്രിയുടെ താൽപര്യപ്രകാരമാണ്. ഇതുമൂലം മുഴുവൻ താലൂക്കുകളിലും അനർഹർ ഇടംപിടിച്ചു; അർഹതയുള്ളർ തഴയപ്പെട്ടു. പുതിയ റേഷൻകാർഡിൽ മുൻഗണനാപട്ടികയിൽ ഉൾപ്പെടാത്തവരുടെ 25 ലക്ഷത്തോളം പരാതികളാണ് ലഭിച്ചത്. ഇവ പരിഹരിക്കാൻ നിയമപ്രകാരം വേണ്ട പരാതി പരിഹാരസംഘത്തെ ഒഴിവാക്കി. മാത്രമല്ല, പുതിയ മാർഗരേഖ പ്രകാരം പരാതിക്കാരിൽ 80 ശതമാനെത്തയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വരും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഇതുവരെ കൃത്യമായ നിലപാടിലെത്താൻ സർക്കാറിനാവാത്തതിനാൽ അന്തിമപട്ടിക വെളിച്ചം കണ്ടില്ല. സ്വകാര്യമേഖലയിൽനിന്ന് പൊതുമേഖലയിലേക്ക് ഡിപ്പോകൾ മാറ്റിയതും വാതിൽപടി വിതരണവുമല്ലാതെ ഇതുമായി ബന്ധപ്പെട്ട് മറ്റുകാര്യങ്ങളൊന്നും ഇതുവരെ ചെയ്തിട്ടില്ല. ബയോമെട്രിക് രേഖയോടുകൂടിയ റേഷൻകാർഡ്, ഇ-പോസ് മെഷിൻ, റേഷൻ വിതരണ നിരീക്ഷണത്തിന് എഫ്.സി.െഎ മുതൽ റേഷൻകട വരെ കമ്പ്യൂട്ടർവത്കരണം തുടങ്ങിയ കാര്യങ്ങളിലൊന്നിലും നടപടിയുണ്ടായില്ല. അതുകൊണ്ട് തന്നെ ഇടക്കിടെ ഇറക്കുന്ന ഉത്തരവുകൾക്ക് അനുസരിച്ച് ജോലിചെയ്യേണ്ട അവസ്ഥയാണ് ജീവനക്കാർക്ക്. മാസങ്ങളോളം അധികസമയമെടുത്ത് ചെയ്ത ജോലികൾ വെറുതെയായതായി ഉദ്യോഗസ്ഥ സംഘടനകൾ ആരോപിക്കുന്നു. കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയതുമില്ല. മുഖ്യമന്ത്രിയും സി.പി.എമ്മും ഇക്കാര്യത്തിൽ ഇടപെടാത്തതും കാര്യങ്ങൾ വഷളാക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story