Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ് മിഷൻ പദ്ധതി:...

ലൈഫ് മിഷൻ പദ്ധതി: ജില്ലകളിൽ പതിനായിരക്കണക്കിന് അപ്പീലുകൾ

text_fields
bookmark_border
തൃശൂർ: ലൈഫ് മിഷന്‍ പദ്ധതിയിൽ റവന്യൂ ജീവനക്കാർ രാപകലില്ലാതെ ഡ്യൂട്ടിയിൽ. രണ്ടാംഘട്ട അപ്പീൽ അപേക്ഷകൾ തീർപ്പാക്കാൻ റവന്യൂ ജീവനക്കാർ നട്ടംതിരിയുകയാണ്. വില്ലേജ് ഓഫിസിലെ പ്രവൃത്തികൾക്ക് പുറമെയാണ് ലൈഫ് മിഷൻ പദ്ധതിക്കുള്ള ജോലികൾ. 16ന് ഗ്രാമ, വാർഡ് സഭകൾ ചേർന്ന് പട്ടിക അംഗീകരിച്ചശേഷം വേണം 31ന് പ്രസിദ്ധീകരിക്കാൻ. ആദ്യഘട്ട അപ്പീലുകള്‍ തദ്ദേശസ്ഥാപനങ്ങളിലെ സ്‌ക്രൂട്ട്ണി അപ്പീല്‍ കമ്മിറ്റി പരിശോധിച്ചശേഷം കരട് പട്ടിക കഴിഞ്ഞമാസം 11ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ ആക്ഷേപം കലക്ടര്‍ക്ക് നൽകാനായി 20 വരെ സമയമനുവദിച്ചു. ഇത്തരത്തില്‍ ഓരോ ജില്ലയിലും പതിനായിരക്കണക്കിന് ആക്ഷേപങ്ങളാണ് ലഭിച്ചത്. അര്‍ഹതയുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തൽ, അനര്‍ഹരെ നീക്കൽ, തെറ്റ് തിരുത്തല്‍ തുടങ്ങിയവയാണ് അതിൽ പ്രധാനം. അപ്പീലുകള്‍ പരിശോധിക്കാനായി അതത് തദ്ദേശസ്ഥാപനങ്ങൾ വഴി വില്ലേജ് ഓഫിസര്‍മാരെയാണ് കലക്ടർമാർ ചുമതലപ്പെടുത്തിയത്. അപേക്ഷകളില്‍ ഫീല്‍ഡ് പരിശോധന നടത്തണമെന്നാണ് റവന്യൂ ജീവനക്കാര്‍ക്ക് നൽകിയ നിർദേശം. ഓരോ വില്ലേജ് ഓഫിസിലും 200 ഓളം അപ്പീലുകൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് 16 മുതല്‍ 28 വരെ ഗ്രാമ, വാര്‍ഡ്‌ സഭകൾ അംഗീകരിച്ച് 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണം. ഇതിനായി ഫീല്‍ഡ് പരിശോധന ഉടൻ പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ വില്ലേജ് ഓഫിസര്‍മാരോട് നിരന്തരം ആവശ്യപ്പെടുകയാണ്. ഇതാണ് റവന്യൂ ജീവനക്കാരെ വലക്കുന്നത്. 1972ലെ സ്റ്റാഫ് പാറ്റേണിലാണ് വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story