Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോ േഫ്ലാര്‍ ബസ് തനിയെ...

ലോ േഫ്ലാര്‍ ബസ് തനിയെ സ്​റ്റാർട്ടായി നീങ്ങി വൈദ്യുതിത്തൂണിലും ഓട്ടോകളിലും ഇടിച്ചു; യാത്രക്കാര​െൻറ കൈവിരലുകൾ അറ്റു

text_fields
bookmark_border
തൃശൂര്‍: കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ വീണ്ടും ലോ േഫ്ലാര്‍ ബസ് അപകടം. പുറപ്പെടും മുമ്പ് തകരാർ കണ്ടതിനെ തുടർന്ന് നിർത്തിയിട്ട ബസ് തനിയെ സ്റ്റാര്‍ട്ടായി നീങ്ങി വൈദ്യുതി തൂണും ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ഒരാളുടെ കൈവിരലുകൾ അറ്റു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി തൃശൂര്‍ ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്ക് പോകാനായി നിറയെ യാത്രക്കാരെ കയറ്റിയ ബസാണ് അപകടത്തില്‍പെട്ടത്. ദേഹത്തേക്ക് വൈദ്യുതി തൂൺ വീണാണ് മൊബൈല്‍ ഫോണിൽ സംസാരിച്ച് നില്‍ക്കുകയായിരുന്ന യാത്രക്കാര​െൻറ വിരലുകൾ അറ്റത്. ഇടതു കൈയിലെ നാല് വിരലുകള്‍ അറ്റ്തൂങ്ങിയ മണ്ണുത്തി ഒല്ലൂക്കര തൊഴുക്കാട് രാമചന്ദ്രനെ (45) ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. സ്റ്റാൻഡില്‍നിന്ന് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ബസിന് തകരാര്‍ കണ്ടത്. തുടര്‍ന്ന് പിറകോെട്ടടുത്ത് ഗാരേജിന് സമീപം നിര്‍ത്തിയിട്ട ഉടനാണ് അപകടം. ഡ്രൈവറും കണ്ടക്ടറും തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയ ഉടൻ തനിയെ സ്റ്റാര്‍ട്ടായി ബസ് നീങ്ങുകയായിരുന്നു. ഈ സമയം ബസില്‍ യാത്രക്കാരുമുണ്ടായിരുന്നു. പോപ്പുലര്‍ റോഡിലെ ഓട്ടോ സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളും വൈദ്യുതി തൂണും ഇടിച്ച് തകര്‍ത്ത് മുന്നോട്ട് നീങ്ങുന്നതിനിടെ ഡ്രൈവര്‍ ഓടിക്കയറി ബസി​െൻറ എന്‍ജിന്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുളങ്കുന്നത്തുകാവ് സ്വദേശി രാധാകൃഷ്ണന്‍, പുത്തൂര്‍ സ്വദേശി രാജേശഖരന്‍, പട്ടിക്കാട് സ്വദേശി ഡെന്നി, ചിയ്യാരം സ്വദേശി രുദ്രന്‍ എന്നിവരുടെ ഓട്ടോറിക്ഷകളാണ് തകർന്നത്. അപകടം സംബന്ധിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും തിങ്കളാഴ്ച റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും തൃശൂർ ഡി.ടി.ഒ വാസുദേവൻ അറിയിച്ചു. 2015 ജൂൺ 14ന് ഇതേ സ്റ്റാൻഡിൽ ലോ േഫ്ലാര്‍ ബസിടിച്ച് രണ്ട് അന്ധ കായിക താരങ്ങൾ മരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story