Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേവാതെ ജി.എസ്​.ടി:...

വേവാതെ ജി.എസ്​.ടി: ചരക്കുസേവന നികുതിയിൽ കുരുങ്ങിയ 100 ദിനങ്ങൾ

text_fields
bookmark_border
തൃശൂർ: ചരക്കുസേവന നികുതി നടപ്പാക്കി 100 നാൾ പിന്നിടുേമ്പാൾ രാജ്യനിവാസികളാകെ പ്രതിഷേധവുമായി ഒറ്റക്കെട്ടാണ്. സ്വർണത്തിന് മൂന്ന് ശതമാനം നികുതി. ആക്രിവസ്തുക്കൾക്കത് 18 ശതമാനം. തൽക്കാലം അത് മൂന്നിലേക്ക് മാറ്റിയെങ്കിലും അമിതനികുതിയുടെ പേരിൽ മാലിന്യനീക്കം നിലച്ചത് രണ്ടുമാസം. തദ്ദേശസ്ഥാപനങ്ങൾ മാത്രമല്ല, പൊതുജനങ്ങളും വലഞ്ഞത് ചില്ലറയല്ല. അവശ്യസാധനങ്ങളുടെ കാര്യവും അവതാളത്തിലാണ്. ബ്രാൻഡ് ചെയ്യാത്ത ഭക്ഷ്യവസ്തുക്കളടക്കം 27 ഇനങ്ങൾക്ക് കഴിഞ്ഞദിവസം നികുതി കുറച്ച് 12ൽനിന്ന് അഞ്ചാക്കി. അതിനാൽ വിവിധ കമ്പനികളുടെ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ ലഭ്യമല്ല. ജൂലൈ മുതൽ വാണംവിട്ടപോലെയാണ് വിലക്കയറ്റം. ഒറ്റനികുതി വരുംമുേമ്പ എല്ലാ സാധനങ്ങൾക്കും വിലകൂട്ടി. നികുതിഭാരം കൂടി ഉപഭോക്താക്കളുടെ തലയിൽ വെച്ചുകെട്ടിയതോടെ ഇരുട്ടടിയായി. ജി.എസ്.ടി ബില്ലിങ്ങിനാവശ്യമായ അക്കൗണ്ടിങ് സോഫ്റ്റ്വെയർ വിന്യാസം ജില്ലയിൽ പൂർണമായിട്ടില്ല. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ നികുതിപരിഷ്കാരം മൊത്തം ആഭ്യന്തര ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ 18 ശതമാനം നികുതി ഏർപ്പെടുത്തിയതോടെ ഭക്ഷണസാധനങ്ങൾക്കെല്ലാം വിലകൂടി. ഹോട്ടൽ നികുതി കുറക്കുന്നത് ഇനി ജി.എസ്.ടി കൗൺസിൽ പഠിക്കുമത്രെ. അതിനിടെ, ജി.എസ്.ടി നടപ്പാക്കാൻ കച്ചവടക്കാർക്ക് അനുവദിച്ച രണ്ടുമാസത്തെ സമയം അവസാനിച്ചു. നാട്ടിൻപുറത്തെ കടകളിൽ എം.ആർ.പിയേക്കാൾ കുറഞ്ഞനിരക്കിലാണ് വില ഈടാക്കുന്നത്. നഗരത്തിലാണെങ്കിൽ എം.ആർ.പിയേക്കാൾ കൂടുതലാണ് ഈടാക്കുന്നത്. കെട്ടിട നിർമാണ സാമഗ്രികൾക്കും വിലേയറി. ജി.എസ്.ടി.ക്ക് ഒരുമുഴം മുമ്പേ എറിഞ്ഞവരിൽ ക്വാറി ക്രഷർ ഉടമകൾ ഉൾപ്പെടും. എം. സാൻഡിനും മെറ്റലിനും വില കൂട്ടി. തൊഴിലാളികളുടെ കൂലി വർധിപ്പിച്ചതുമില്ല. കച്ചവടം താളംതെറ്റിയ രണ്ടുമാസം ആശങ്ക ജനത്തിന് മാത്രമല്ല, കച്ചവടക്കാർക്കുമുണ്ട്. രണ്ടുമാസം കച്ചവടം താളം തെറ്റി. പല ഉൽപന്നങ്ങളും വിപണിയിലില്ല. ഉൽപാദനം മുറക്ക് നടന്നാലേ അവ വിതരണത്തിനെത്തൂ. നികുതി സംബന്ധിച്ച കാര്യങ്ങളിൽ കച്ചവടക്കാർക്ക് കൃത്യമായ വിവരമില്ല. പേടിമൂലം സാധനങ്ങൾ വാങ്ങി വിൽക്കാൻ കച്ചവടക്കാരും മടിക്കുകയാണ്. രണ്ടുമാസമായി ജി.എസ്.ടി റിേട്ടൺ നൽകുന്ന തത്രപ്പാടിലായിരുന്നു അവർ. ചാർേട്ടഡ് അക്കൗണ്ടൻറുമാർക്കും ഇക്കാര്യത്തിൽ കൃത്യതയില്ല. ഇനിമുതൽ ത്രൈമാസ റിേട്ടണിങ് മതിയെന്നതാണ് താൽക്കാലിക ആശ്വാസം. 27 സാധനങ്ങൾക്ക് നികുതിയിളവ് പ്രഖ്യാപിച്ചുവെങ്കിലും അതിലും വ്യക്തതയില്ല. നികുതിയിളവ് ലഭിച്ച സാധനങ്ങൾ വിപണയിൽനിന്ന് പിൻവലിക്കേണ്ടിവരും. പുതിയ നികുതിപ്രകാരം സാധനവില മാറ്റണം. അത് കഴിഞ്ഞേ അവ വിപണിയിൽ എത്തിക്കാനാകൂവെന്ന് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് സി.എ. സലിം പറഞ്ഞു. വിവിധ മേഖലയിലെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. അവ ഏതെന്ന് കൃത്യത വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story