Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുകടവില്‍...

ആറാട്ടുകടവില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന് ജോജുവിെൻറ രക്ഷാകരം

text_fields
bookmark_border
ചാലക്കുടി: കൂടപ്പുഴ ആറാട്ടുകടവില്‍ ചെക്ക് ഡാമിന് സമീപം ഒഴുക്കില്‍പ്പെട്ട യുവാവിന് ജോജുവി​െൻറ രക്ഷാകരം. ബന്ധുവീട്ടില്‍ വിരുന്നിനുവന്ന് കുളിക്കാനായെത്തിയ നാലുകെട്ട് സ്വദേശി അശ്വിനാണ് പുഴയില്‍ ഒഴുക്കിൽ പെട്ടത്. ഒഴുക്കിൽപെട്ട നിരവധിപേരെ രക്ഷിച്ച് പരിചയമുള്ള കൂടപ്പുഴ തെക്കന്‍ ആൻറണിയുടെ മകന്‍ ജോജുവും സുഹൃത്തുക്കളായ അതിയാരത്ത് ബിജു, രതീഷ് പങ്കജാക്ഷന്‍, ഷാജു മേച്ചേരി, എസ്‌.ജി. ആനന്ദന്‍ എന്നിവരും ചേർന്ന് ഫയർഫോഴ്്സി​െൻറ സഹായത്തോടെയാണ് അശ്വിനെ കരക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി എഫ്.സി.ഐ ഗോഡൗണില്‍ ചുമട്ടുതൊഴിലാളിയായ ജോജു പലപ്പോഴായി ആറാട്ടുകടവില്‍ ഒഴുക്കില്‍പ്പെട്ട 20ഒാളം പേരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story