Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതകർന്ന റോഡുകളുടെ...

'തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ തീർക്കണം'

text_fields
bookmark_border
' ഇരിങ്ങാലക്കുട: ചാലക്കുടി റോഡ്, കാറളം കിഴുത്താണി റോഡ് എന്നിവയുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങളും ജനപ്രതിനിധികളും വകുപ്പ് അധികൃതരും സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിച്ച് അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ നിർദേശിച്ചു. വഴിയോരത്തെ പ്രചാരണ ബോർഡ് നീക്കി അനധികൃത കടകളും പാര്‍ക്കിങ്ങും ഒഴിവാക്കി കാല്‍നടക്കാര്‍ ഉള്‍െപ്പടെയുള്ളവരുടെ ഗതാഗതം സുഗമമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. അർബുദ പെന്‍ഷന്‍ ലഭിക്കുന്നതിന് ആര്‍.സി.സി, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിക്കാന്‍ എം.എല്‍.എയോട് യോഗം ആവശ്യപ്പെട്ടു. കോള്‍ മേഖലയില്‍ പുഞ്ചകൃഷിക്ക് ആവശ്യമായ ഗുണനിലവാരമുള്ള വിത്ത് സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് വകുപ്പ് അധികൃതരെ ജനപ്രതിനിധികള്‍ അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ വ്യവസായ പാര്‍ക്കിന് അനുയോജ്യമായ സ്ഥലം നിര്‍ദേശിക്കാന്‍ എം.എല്‍.എ അംഗങ്ങളോട് ആവശ്യപ്പെട്ടു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥി​െൻറ പ്രതിനിധി തങ്കം, സി.എന്‍. ജയദേവന്‍ എം.പിയുടെ പ്രതിനിധി കെ. ശ്രീകുമാര്‍, നഗരസഭ അധ്യക്ഷ നിമ്യ ഷിജു, കൊടകര ബ്ലോക്ക് പ്രസിഡൻറ് അമ്പിളി സോമന്‍, ജില്ല പഞ്ചായത്തംഗങ്ങളായ ടി.ജി.ശങ്കരനാരായണന്‍, എന്‍.കെ. ഉദയപ്രകാശ്, തഹസില്‍ദാര്‍ കെ.വി. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമിഷ് സാഹു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story