Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാഠപുസ്തകങ്ങളിലെ അറിവ് ...

'പാഠപുസ്തകങ്ങളിലെ അറിവ് സമഗ്രവളർച്ചക്ക് പര്യാപ്തമല്ല'

text_fields
bookmark_border
വാടാനപ്പള്ളി: പാഠപുസ്തകങ്ങളിൽനിന്ന് ലഭിക്കുന്ന നാമമാത്രമായ അറിവ്‌ കുട്ടികളുടെ സമഗ്രമായ വളർച്ചക്ക്‌ പര്യാപ്തമല്ലെന്ന് കേരള പബ്ലിക്‌ സർവിസ്‌ കമീഷൻ ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. തൃത്തല്ലൂർ കെ.എം.എച്ച്‌.എം ബനാത്‌ അനാഥ-അഗതി മന്ദിരത്തിൽ സ്മാർട്ട്‌ ക്ലാസ് മുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.എച്ച്‌.എം സെക്രട്ടറി സി.എ. മുഹമ്മദ്‌ റഷീദ്‌ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് കെ.എ. ഷൗക്കത്തലി, വാടാനപ്പള്ളി സൗത്ത്‌ ജുമാ മസ്ജിദ്‌ സെക്രട്ടറി നൂറുദ്ദീൻ യമാനി, ടി.എസ്‌.ജി.എ ജന. സെക്രട്ടറി സി.ജി. അജിത്‌ കുമാർ, സി.എസ്‌.എം സെൻട്രൽ സ്കൂൾ സെക്രട്ടറി സി.എം. നൗഷാദ്‌, മുസ്‌ലിം യൂത്ത്‌ ലീഗ്‌ ജില്ല ജന. സെക്രട്ടറി എ.എം. സനൗഫൽ, കേരള അറബിക്‌ മുൻഷീസ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്‌ എ.എ. ജാഫർ, ബാബു ചേറ്റുവ, കെ.എസ്‌. പ്രതീജ, ജുബുമോൻ വാടാനപ്പള്ളി, കെ.എം.എച്ച്‌.എം വർക്കിങ് പ്രസിഡൻറ് എ.കെ. അബ്ദുൽഖാദർ, മാനേജർ ഹാഫിളു നവാസ്‌ അൽ കൗസരി, കെ.എം.എച്ച്‌.എം സ്റ്റുഡൻറ്‌ ലീഡർ എം.എസ്‌. ഫർഹാന, ഷെറിൻ ഫയറൂസ്‌ എന്നിവർ സംസാരിച്ചു. ശ്രീരാമൻ ചിറയിലെ വെള്ളം തുറന്നുവിട്ടു ചെമ്മാപ്പിള്ളി: ശ്രീരാമൻ ചിറയിൽ കന്നിമാസത്തിലെ തിരുവോണ നാളിൽ ആചാരങ്ങളോടെ കെട്ടിയ ചിറ തുറന്നുവിട്ടു. പാടശേഖരത്തിൽ കൃഷി ചെയ്തവരുടെയും പാടശേഖര സമിതിയുടെയും ആവശ്യപ്രകാരമാണ് പാകമായ നെല്ല് കൊയ്തെടുക്കുന്നതിനായി ചിറ പൊട്ടിച്ചത്. കെട്ടിനിർത്തിയ ജലം ഒഴുക്കിക്കളയുന്നതിനായി നടത്തിയ പമ്പിങ് പര്യാപ്തമാകാത്തതിനെ തുടർന്നാണ് താന്ന്യം പഞ്ചായത്ത് അധികൃതർ ചിറ തുറന്ന് വെള്ളം ഒഴുക്കിവിട്ടത്. കൊയ്ത്തു തീരുന്ന സമയത്ത് പാടശേഖര സമിതിയുടെ ചെലവിൽ ചിറ പൂർവസ്ഥിതിയിൽ ആക്കണമെന്ന നിബന്ധനയിലാണ് ചിറ തുറന്നു വിട്ടത്. കഴിഞ്ഞവർഷവും ഇതേ രീതിയിൽത്തന്നെയായിരുന്നു കൊയ്ത്തു നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story