Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ...

ചാലക്കുടിയിൽ മാലിന്യസംസ്​കരണത്തിന് തുമ്പൂർമുഴി മാതൃക നടപ്പാക്കുന്നു

text_fields
bookmark_border
ചാലക്കുടി: നഗരത്തിന് തലവേദനയായി മാറിയ ജൈവമാലിന്യങ്ങളുടെ സംസ്കരണത്തിന് നഗരസഭ പുത്തൻ മാർഗം അവലംബിക്കുന്നു. തുമ്പൂർമുഴി മാതൃകയിൽ ജൈവമാലിന്യ സംസ്കരണമാണ് ഇവിടെ നടപ്പാക്കുന്നത്. ടൗൺ വാർഡുകളെ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മാലിന്യ സംസ്കരണ യൂനിറ്റിന് രൂപം നൽകിയത്. ആദ്യഘട്ടത്തിൽ ചാലക്കുടി ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ ൈഡ്രവിങ് പരിശീലനകേന്ദ്രത്തിന് സമീപം പ്ലാൻറ് നിർമിക്കും. ഇതി​െൻറ നിർമാണം അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ പ്ലാൻറ് പ്രവർത്തന സജ്ജമാക്കും. അഞ്ച് ലക്ഷം ചെലവിട്ടാണ് പ്ലാൻറി​െൻറ നിർമാണം. രണ്ട് നിലകളിലായാണ് പ്ലാൻറ്. താഴത്തെ നിലയിൽ രണ്ട് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽനിന്നുള്ള മാലിന്യങ്ങൾ ഇവിടെ ഇടാം. ചകരിച്ചോറും ബാക്ടീരിയയും അടങ്ങിയ ഇനാക്കുലത്തിലേക്കാണ് മാലിന്യങ്ങൾ തള്ളുന്നത്. വായുസമ്പർക്കവും ബാക്ടീരിയയുടെ പ്രവർത്തനവും മൂലം ഇരുപത്തിയഞ്ച് ദിവസം കൊണ്ട് മാലിന്യങ്ങൾ ജൈവവളമായി മാറും. കൂടാതെ ഇവ അരിച്ചെടുത്ത് പ്രത്യേക പാക്കറ്റുകളിലാക്കി മുകളിലത്തെ നിലയിൽ വിൽപന നടത്തും. പ്ലാൻറ് പ്രവർത്തനക്ഷമമാകുന്നതോടെ നഗരഹൃദയത്തിൽ പലയിടത്തും മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറയുമെന്നാണ് പ്രതീക്ഷ. ഫ്ലാറ്റുകളിലും ടൗൺഭാഗത്തെ ചെറിയ പുരയിടങ്ങളിലും താമസിക്കുന്നവർ ജൈവമാലിന്യം സംസ്കരിക്കാൻ ഇടമില്ലാത്തതിനാൽ പ്ലാസ്്റ്റിക് പാക്കറ്റുകളിലാക്കി തെരുവിൽ വലിച്ചെറിയുന്നതായി ആരോപണമുണ്ട്. നഗരസഭക്ക് പോട്ടയിൽ മാലിന്യസംസ്കരണ പ്ലാൻറുണ്ട്. അകലെയായതിനാൽ നഗരസഭ ജീവനക്കാർ എടുക്കുംവരെ മാലിന്യം തെരുവിൽ കിടന്ന് അഴുകുകയാണ്. പുതിയ സംവിധാനത്തിൽ പുഴുക്കളുടേയോ ഈച്ചകളുടേയോ ശല്യമുണ്ടാകില്ല. ദുർഗന്ധം പോലും ഈ പരിസരത്തുണ്ടാകില്ല എന്നത് പ്രത്യേകതയാണ്. ജൈവ വളം വിൽപന നടത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ മറ്റു വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story