Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴിമതി, വികസന സ്തംഭനം: ...

അഴിമതി, വികസന സ്തംഭനം: നഗരസഭ ഭരണസമിതിക്കെതിരെ ധർണ

text_fields
bookmark_border
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിന് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും വികസന സ്തംഭനത്തിലും പ്രതിഷേധിച്ച് സി.പി.എം പൊറത്തിശേരി സൗത് ലോക്കല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ സായാഹ്ന ധർണ നടത്തി. ജില്ല കമ്മിറ്റിയംഗം സി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ വടാശേരി അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ബി. രാജു, കെ.ജെ. ജോണ്‍സണ്‍, വത്സല ശശി, പി.വി. പ്രജീഷ്, പ്രജിത സുനില്‍കുമാര്‍, കെ.ഡി. ഷാബു, അംബിക പള്ളിപ്പുറത്ത്, ബിജി അജയകുമാര്‍, ഐ.ആര്‍. ബൈജു, കാഞ്ചനകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണം ഇരിങ്ങാലക്കുട: കഥകളിസംഗീത രംഗത്ത് അതുല്യപ്രതിഭയായിരുന്ന ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണത്തിന് തിരിതെളിഞ്ഞു. കഥകളി സംഗീത മത്സരത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിമ ഷെറിന്‍ ഒന്നാംസ്ഥാനം നേടി. എസ്. നന്ദന കൃഷ്ണക്കാണ് രണ്ടാം സ്ഥാനം. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ പി.എം. നാരായണന്‍, പി.എം. യദു, എം. ശ്യാം കൃഷ്ണന്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. കലാമണ്ഡലം നാരായണന്‍ നമ്പൂതിരി , കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാനിലയം രാമകൃഷ്ണന്‍ എന്നിവരായിരുന്നു കഥകളി സംഗീത മത്സരത്തിലെ വിധികര്‍ത്താക്കള്‍. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കഥകളിയിലെ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീതാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണസമ്മേളനവും നടക്കും. 'കഥകളി സംഗീതത്തിലെ രാഗ വിസ്മയം' എന്ന വിഷയത്തിൽ വെള്ളിനേഴി സുബ്രഹ്മണ്യന്‍ സ്മാരകപ്രഭാഷണം നടത്തും. രാത്രി ഏഴിന് കഥകളി അരങ്ങിലെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story