Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളോത്സവം: ചാഴൂർ...

കേരളോത്സവം: ചാഴൂർ യുവധാര ചാമ്പ്യൻമാർ

text_fields
bookmark_border
പഴുവിൽ: ചാഴൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ചാഴൂർ യുവധാര ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.ആർ. ബിജു ട്രോഫി വിതരണം ചെയ്തു. ഷജിത സുനിൽ, വി.വി. സുരേഷ്, ഷൈജി സുനിൽ, സിനി രജിലാൽ എന്നിവർ സംസാരിച്ചു. മത്സ്യകൃഷിക്ക് തുടക്കം ഏങ്ങണ്ടിയൂർ:- ഗ്രാമപഞ്ചായത്തിലെ ചേറ്റുവ രണ്ടാം വാർഡിൽ യുവാക്കളുടെ കൂട്ടായ്മയിൽ മത്സ്യക്കൃഷി തുടങ്ങി. രണ്ടാം വാർഡ് പാണ്ടിപാടം പ്രദേശത്തെ സ്വകാര്യ പറമ്പുകളിലെ തോടുകളും കുളങ്ങളും പാട്ടത്തിനെടുത്താണ് മത്സ്യകൃഷി ആരംഭിച്ചത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ശശാങ്കൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഇർഷാദ് കെ.ചേറ്റുവ അധ്യക്ഷത വഹിച്ചു. ജി .എസ്.എ.സി ക്ലബ് പ്രസിഡൻറ് പി.ഐ. ഒബ്സർ, രഞ്ജിത്ത് മങ്ങന്ത്ര, ടി.കെ. വാസു എന്നിവർ സംസാരിച്ചു. കരിമീൻ, കണമ്പ്, തിലാപ്പിയ, ചെമ്പല്ലി, പൂമീൻ തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യഘട്ടത്തിൽ വളർത്തുന്നത്. യുവാക്കളുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ആരംഭിച്ച മത്സ്യകൃഷിക്ക് പഞ്ചായത്തി​െൻറയും മത്സ്യഫെഡി​െൻറയും സഹായം ലഭിക്കുന്നതിന് ശ്രമിക്കുമെന്ന് വാർഡ് അംഗം ഇർഷാദ് കെ.ചേറ്റുവ അറിയിച്ചു. എം.കെ. രഞ്ജിത്ത്, തേർ സനീഷ് , പെൺമാട്ട് അഘേഷ്, മങ്ങന്ത്ര വിധിൻദാസ്, തേർ അജീഷ്, സതീഷ് വാക്കാട്ട് എന്നീ യുവാക്കളുടെ നേതൃത്വത്തിൽ 'ഫിഷ് ഫാം' സംഘമാണ് മത്സ്യകൃഷി ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story