Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒക്ടോബർ വിപ്ലവ മാതൃക...

'ഒക്ടോബർ വിപ്ലവ മാതൃക യാന്ത്രികമായി പിന്തുടർന്നതാണ് ഇന്ത്യൻ കമ്യൂണിസ്​റ്റുകളുടെ വീഴ്ച'

text_fields
bookmark_border
' തൃപ്രയാർ: ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവ മാതൃക യാന്ത്രികമായി പിന്തുടർന്നത് ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് പറ്റിയ വീഴ്ച്ചയാണെന്ന് ഡോ. ഡിംപി ദിവാകരൻ പറഞ്ഞു. ജനചിത്ര ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 'ഒക്ടോബർ വിപ്ലവം നൂറാം വാർഷികം: ചരിത്രത്തിലും ചലച്ചിത്രത്തിലും' പരിപാടിയിൽ 'ഒക്ടോബർ വിപ്ലവത്തി​െൻറ സ്വാധീനം സംസ്കാരത്തിലും സമൂഹത്തിലും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒക്ടോബർ വിപ്ലവം മുന്നോട്ടുവെച്ച മാതൃകക്ക് അനുകൂലമായി ലോകത്ത് ഒട്ടനവധി രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ റഷ്യൻ വിപ്ലവ മാതൃക യാന്ത്രികമായി പിന്തുടർന്നതും ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചക്കെതിരെ നടന്ന ദേശീയ വിമോചന പോരാട്ടത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും അത്തരം സമീപനം കൈക്കൊണ്ടതും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. പി.എൻ. േപ്രാവിൻറ്, എ.കെ. അശോകൻ, രാജു കഴിമ്പ്രം, മഹിപാൽ, അനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പുടോവ്കി​െൻറ മദർ എന്ന സിനിമ പ്രദർശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story