Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണിമംഗലം സ്കൂൾ...

കണിമംഗലം സ്കൂൾ പുനരുദ്ധാരണത്തിന് നാടൊരുമിച്ചു

text_fields
bookmark_border
തൃശൂർ: ആയിരങ്ങൾക്ക് അറിവി​െൻറ തിരുമധുരം പകർന്ന കണിമംഗലം എസ്.എൻ.സ്കൂൾ മോടി കൂട്ടാൻ പൂർവ വിദ്യാർഥികളും, അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു. മന്ത്രി പങ്കെടുത്ത ചടങ്ങിൽ പൂർവ വിദ്യാർഥി പി. പി. ഡേവീസ് സ്വർണമോതിരം ഊരി നൽകിയപ്പോൾ, കൗൺസിലർ ഷീബ പോൾസൺ സ്വർണ മാലയും വിദ്യാർഥിനി വൈഷ്ണവി സുനിൽകുമാർ വളയും സംഭാവനയായി നൽകി. പഴമയുടെ പ്രൗഢി വീണ്ടെടുത്ത് ആധുനിക സൗകര്യങ്ങളോടെ പുനർ നിർമിക്കാനാണ് പി.ടി.എ കമ്മിറ്റിയും നാട്ടുകാരും തീരുമാനിച്ചത്. പി.ടി.എ പ്രസിഡൻറ് സുനിൽ കുമാർ, കെ.രാജൻ എം.എൽ.എയെ സമീപിച്ചപ്പോൾ കൂടെയുണ്ടാകുമെന്നറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയോട് കാര്യം പറഞ്ഞപ്പോൾ സർക്കാറി​െൻറ പിന്തുണയാണ് ഉറപ്പ് നൽകിയത്. സ്കൂളി​െൻറ പുനരുദ്ധാരണത്തിനായി ഒരുക്കിയ രൂപരേഖ മന്ത്രിക്ക് സമർപ്പിക്കുന്ന ചടങ്ങിലാണ് സ്കൂളുമായുള്ള നാടി​െൻറ സ്നേഹബന്ധം മനസ്സിലായത്. പരിപാടി മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ അധ്യാപിക സുശീല നൽകിയ 50,000, സ്കൂൾ പി.ടി.എ കമ്മിറ്റി സമാഹരിച്ച 1.50 ലക്ഷം, അധ്യാപകരുടെ ഒരു മാസത്തെ ശമ്പളം 508203 രൂപ തുടങ്ങിയവയും മന്ത്രിക്ക് കൈമാറി. മേയർ അജിത ജയരാജൻ, ശിവഗിരി മഠം പ്രതിനിധികൾ, ഗ്രീഷ്മ അജയഘോഷ്, അജിത വിജയൻ, പ്രധാനാധ്യാപിക രാജി എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story