Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതനിച്ചിരിക്കവേ...

തനിച്ചിരിക്കവേ നിനച്ചിരിക്കാതെ എത്തിയ പുരസ്​കാരം

text_fields
bookmark_border
കുന്നംകുളം: നവമാധ്യമ എഴുത്തുകള്‍ ഇല്ലായിരുന്നുവെങ്കില്‍ നോവല്‍ എഴുതില്ലായിരുന്നുവെന്ന് പറയാന്‍ ധൈര്യം കാണിച്ച എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണന്‍. മലയാളത്തി​െൻറ സ്വന്തം വയലാർ പുരസ്കാരം സ്വന്തമായ വേളയിലും വായന കുറയുന്നതിലെ പരിഭവമാണ് അദ്ദേഹം പങ്കുവെച്ചത്. കുന്നംകുളത്തിനടുത്ത് ഇയ്യാലിലെ കുടുംബവീട്ടിൽ തനിച്ചിരിക്കവേ നിനച്ചിരിക്കാതെ അവാർഡ് ലഭിച്ചത് അറിഞ്ഞ അദ്ദേഹം ഏറെ ആഹ്ലാദം പങ്കുവെച്ചു. ഭാഷാന്തരങ്ങള്‍ക്കപ്പുറത്തുള്ള അടയാളപ്പെടുത്തലാണ് 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവൽ. ശ്രീലങ്കയിലെ ആഭ്യന്തരകലാപത്തിന് ശേഷമുള്ള കാലത്തി​െൻറ കഥ 'മാധ്യമം' ആഴ്ചപ്പതിപ്പിലൂെടയാണ് വായനക്കാർ അനുഭവിച്ചത്. കലാപത്തി​െൻറ വിവരണം ആകർഷകമാക്കുന്നതിന് ശ്രീലങ്കൻ - ഇന്ത്യൻ മിത്തുകൾ ഉപയോഗിച്ചാണ് കഥപറഞ്ഞതെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഗാസയിലെയും മറ്റും ആക്രമണങ്ങളെക്കുറിച്ച് വാചാലരാവുന്ന നമ്മൾ തൊട്ടടുത്ത ശ്രീലങ്കയിലെ പ്രശ്നങ്ങൾ മറക്കുകയാണ്. ഇതാണ് ശ്രീലങ്കൻ ആഭ്യന്തര കലാപത്തി​െൻറ കഥ പറയാൻ പ്രേരിപ്പിച്ചത്. ദേശ--വംശ സങ്കൽപങ്ങള്‍ മനുഷ്യനെ മാറ്റിമറിക്കുന്നതും ശ്രീലങ്കന്‍ സര്‍ക്കാറും തമിഴ് വംശജരും തമ്മിലെ പോരാട്ടത്തി​െൻറ ചരിത്രവുമാണ് നോവലി​െൻറ ഇതിവൃത്തം. കേച്ചേരി ഇയ്യാല്‍ സ്വദേശിയായ ഇദ്ദേഹം കുന്നംകുളം ബോയ്സ് സ്കൂള്‍, എരുമപ്പെട്ടി സ്കൂളുകളിലായാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ആലുവ യു.സി കോളജില്‍നിന്ന് പ്രീ ഡിഗ്രി, ഡിഗ്രി ബിരുദങ്ങള്‍ നേടി. കുട്ടിക്കാലം മുതലുള്ള വായനക്കമ്പമാണ് രാമകൃഷ്ണനിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയത്. ഇയ്യാലിലെ സ്വന്തം വീട്ടിൽ വൈദ്യുതിയില്ലാത്തതിനാല്‍ ആലങ്ങാടുള്ള വല്യമ്മയുടെ വീട്ടിലേക്ക് പത്താംക്ലാസ് കഴിഞ്ഞതോടെ ചേക്കേറിയത് വായനക്കായാണ്. പഠനം പൂര്‍ത്തിയായി ഏറെ താമസിയാതെ റെയില്‍വേയില്‍ ജോലിക്കാരനായി. ഈ എഴുത്തിന് വായനക്കാര്‍ കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയോടാണ്. തമിഴ്നാട്ടിലായിരുന്നു ഏറക്കാലവും എന്നതിനാല്‍ തമിഴകത്തായിരുന്നു രംഗപ്രവേശം. എഴുത്തുകാരുടെ അഭിമുഖങ്ങളും മൊഴിമാറ്റവുമായിരുന്നു ആദ്യകാല രചനകള്‍. പുരസ്കാരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുതുടങ്ങി. സ്വന്തം പുസ്തകം എന്ന മോഹത്തെ വിവര്‍ത്തനം പിന്നോട്ടടിക്കുമോ എന്ന ചിന്തയില്‍ മൊഴിമാറ്റത്തിന് അവധി നല്‍കി. ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സിറാജുന്നീസ, എന്നിവയാണ് മറ്റു നോവലുകള്‍. ‍റെയില്‍വേയില്‍ ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ച രാമകൃഷ്ണന്‍ പാലക്കാട് റെയില്‍വേ ചീഫ് കണ്‍ട്രോളിങ് ഓഫിസറായാണ് സ്വയം വിരമിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story