Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിര്‍മല്‍ കൃഷ്ണ...

നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പ്: മൂന്ന് ഡയറക്ടര്‍മാര്‍ പിടിയിൽ

text_fields
bookmark_border
നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പ്: മൂന്ന് ഡയറക്ടര്‍മാര്‍ പിടിയിൽ പാറശ്ശാല: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ കേസിൽ നിർമല്‍ കൃഷ്ണ നിധിയുടെ മൂന്ന് ഡയറക്ടര്‍മാർ പിടിയിലായി. പളുകല്‍ മത്തംമ്പാല കുഴിവിളാകം സ്വദേശി രാഘവന്‍ ശേഖരന്‍, പളുകല്‍ നാഗക്കോട് സ്വദേശി സുകുമാരന്‍ രവീന്ദ്രൻ, പത്മനാഭപുരം സ്വദേശിയും നിര്‍മല​െൻറ ബന്ധുവുമായ കുമാരപിള്ള അജിത്ത് കുമാര്‍ എന്നിവരാണ് മധുര കോടതിയില്‍നിന്ന് മുൻകൂർ ജാമ്യം എടുക്കാൻ പോകവെ ഇന്നലെ വൈകീട്ട് നാഗര്‍കോവിലില്‍ െവച്ച് പിടിയിലായത്. നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയശേഷം ഇവര്‍ തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇവരുടെ നീക്കങ്ങള്‍ തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. നിർമലനടക്കം മറ്റ് പതിനേഴ് പേര്‍ക്കുമായി മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിലേക്ക് മധുര കോടതിയിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇവര്‍ സഞ്ചരിക്കുന്നതായി സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രഹസ്യാന്വേഷണവിഭാഗം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വരികയായിരുന്നു. ഇവര്‍ എത്തുന്ന വിവരമറിഞ്ഞ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം നാഗര്‍കോവിലില്‍ കാത്തുനിന്ന് പിടികൂടുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇവര്‍ രൂപമാറ്റം വരുത്തിയത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. പിടികൂടിയവരെ നാഗര്‍കോവില്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തി​െൻറ ഓഫിസിലെത്തിച്ച് ഇവരാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു. പൊലീസ് ഇവരെ ചോദ്യംചെയ്ത് വരികയാണ്. ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുവരുന്നവരില്‍ പ്രധാനികളാണ്. ചിത്ര വിവരണം; നിര്‍മല്‍ കൃഷ്ണ നിക്ഷേപതട്ടിപ്പ് കേസില്‍ തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പിടികൂടിയ പ്രതികള്‍ രാഘവൻശേഖരൻ സുകുമാരൻ രവീന്ദ്രൻ കുമാരപിള്ള അജിത് കുമാർ
Show Full Article
TAGS:LOCAL NEWS 
Next Story