Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോധിക ദമ്പതികളുടെ...

വയോധിക ദമ്പതികളുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം

text_fields
bookmark_border
തളി: വയോധിക ദമ്പതികളുടെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. തളി ഹാജ്യാരുപടി ബസ്സ്റ്റോപ്പിന് സമീപം റിട്ട. അധ്യാപകരായ പറയാരത്ത് വീട്ടിൽ മൊയ്തീൻ കുഞ്ഞി​െൻറയും ഭാര്യ ഷൈലജയുടെയും വീടിനു നേരെയാണ് ശനിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. ജനൽചില്ലുകൾ തകർത്തു. വീട്ടിൽ നിർത്തിയ കാറും കേടുവരുത്തി. ദമ്പതികൾ രാവിലെ എണീറ്റപ്പോഴാണ് സംഭവം അറിഞ്ഞത്. വീടി​െൻറ ഉമ്മറത്ത് ആക്രമികൾ ഒഴിച്ച എണ്ണയിൽ ചവിട്ടി വീണ് ഷൈലജക്ക് പരിക്കേറ്റു. വീട്ടിലുള്ളവരെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമികൾ എണ്ണ ഒഴിച്ചതെന്ന് കരുതുന്നു. ദമ്പതികളുടെ മക്കൾ വിദേശത്താണ്. പരാതിയെ തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story