Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നുകൂടിയ മാലിന്യം...

കുന്നുകൂടിയ മാലിന്യം മാറ്റി; റോഡ്​ 'വീണ്ടെടുത്തു'

text_fields
bookmark_border
തൃശൂർ: വർഷങ്ങളായി മാലിന്യം മൂടിയ റോഡ് ഗതാഗത യോഗ്യമാക്കി. വെളിയന്നൂർ-രാമഞ്ചിറ മഠം റോഡിലേക്കുള്ള വഴിയാണ് കാലങ്ങളായി മാലിന്യം കുന്നുകൂടി ഗതാഗതം തടസ്സപ്പെട്ടു കിടന്നത്. പ്ലാസ്റ്റിക്കും മണ്ണും കൂറ്റൻ കല്ലുകളുമായി 15 ലോഡ് മാലിന്യം അഞ്ച് മണിക്കൂറിനകം നീക്കി. ഖരമാലിന്യം ശക്തനിലെ സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. മണ്ണ് ശക്തനിലെ കുഴികൾ നികത്താനുപയോഗിച്ചു. പോസ്റ്റ്ഒാഫിസ് റോഡിൽനിന്ന് ശക്തനിലേക്ക് പോകുന്ന വഴിയിലെയും ചെട്ടിയങ്ങാടിയിൽനിന്ന് വെളിയന്നൂരിലേക്ക് പോകുന്ന വഴിയിലെയും തിരക്കിന് പരിഹാരമാകുന്ന പോക്കറ്റ് റോഡാണിത്. 2012ൽ ലാലൂരിലേക്കുള്ള മാലിന്യനീക്കം കോർപറേഷൻ നിർത്തിയപ്പോഴാണ് വ്യാപാര കേന്ദ്രങ്ങൾക്കിടക്കുള്ള ഈ റോഡിൽ മാലിന്യം നിറഞ്ഞത്. കെട്ടിടാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും തള്ളാൻ തുടങ്ങിയതോടെ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ഇവിടെനിന്ന് മാലിന്യം എടുക്കുന്നത് നിർത്തി. ഇതോടെ മാലിന്യം നിറഞ്ഞ് ഇതിലൂടെയുള്ള യാത്ര ദുസ്സഹമായി. രാത്രിയിൽ പരിസരം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി. മുകൾത്തട്ടിലെ മാലിന്യംമാത്രം നീക്കി കോർപറേഷൻ തടിയൂരുകയാണ് മുമ്പ് ചെയ്തത്. 'മാധ്യമം' ഉൾപ്പെടെയുള്ള പത്രങ്ങൾ റോഡിലെ ശോച്യാവസ്ഥ സ്ഥിരം വാർത്തയാക്കിയതോടെയാണ് ഇപ്പോൾ നടപടിയായത്. മലിനജലം പുറത്തേക്കൊഴുക്കുന്ന സമീപത്തെ കെട്ടിടങ്ങളിൽനിന്ന് 6000 രൂപ പിഴയീടാക്കുകയും അവിടത്തെ ശൗചാലയങ്ങൾ അടച്ചുപൂട്ടി സീൽ ചെയ്യുകയും ചെയ്തു. 10 ദിവസത്തിനകം ശൗചാലയങ്ങളിലെ പൈപ്പുകൾ മാറ്റിയില്ലെങ്കിൽ കെട്ടിടത്തി​െൻറ അനുമതി റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുമെന്നും തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. ആരോഗ്യവിഭാഗം സൂപ്പർവൈസർ രാജൻ, കൊക്കാലെ സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story