Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോക്​ടർമാർ...

ഡോക്​ടർമാർ സമൂഹത്തോട്​ സഹാനുഭൂതി കാട്ടണം ^മന്ത്രി കെ.കെ. ശൈലജ

text_fields
bookmark_border
ഡോക്ടർമാർ സമൂഹത്തോട് സഹാനുഭൂതി കാട്ടണം -മന്ത്രി കെ.കെ. ശൈലജ മുളങ്കുന്നത്തുകാവ്: ഡോക്ടർമാർ സമൂഹത്തോട്, പ്രത്യേകിച്ച് രോഗികളോടും ബന്ധുക്കളോടും സഹാനുഭൂതിയുള്ളവരാകണമെന്ന് മന്ത്രി കെ.കെ. ശൈലജ. ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഏഴാമത് ബിരുദദാനം നിർവഹിക്കുകയായിരുന്നു അവർ. പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആരോഗ്യ പഠന മേഖല കൈവരിക്കുന്ന നേട്ടങ്ങൾ ലോകത്തിന് പകരാൻ ആർജവം കാണിക്കണം. മെഡിക്കൽ കൗൺസിലി​െൻറ പരിശോധനക്ക് കോളജുകളിൽ താൽക്കാലിക സൗകര്യവും സംവിധാനവും ഒപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സ്ഥിരസൗകര്യങ്ങൾ ഉറപ്പാക്കാൻ വേണ്ടത് സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹൈകോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ബിരുദദാന പ്രസംഗം നടത്തി. പൊതുജനാരോഗ്യ പഠന മേഖലക്ക് ഊന്നൽനൽകി സ്ഥാപിച്ച തിരുവനന്തപുരത്തെ സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിങ് സ്റ്റഡീസ് വരുംകാല രോഗപ്രതിരോധ രംഗത്തെ നാഴികക്കല്ലാണെന്ന് വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ പറഞ്ഞു. സർവകലാശാല കോഴിക്കോട് ആരംഭിക്കുന്ന സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് റിസർച് ഇൻ ആയുർവേദ, തൃശൂരിലെ അക്കാദമിക് സ്റ്റാഫ് കോളജ് എന്നിവ പ്രവർത്തനക്ഷമമാവുകയാെണന്നും വി.സി പറഞ്ഞു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്‌ഡഡ്‌, സ്വാശ്രയ മേഖലയിലുള്ള കോളജുകളിൽനിന്ന് മെഡിസിനിൽ 2166, ഡ​െൻറിസ്ട്രിയിൽ 581, ആയുഷിൽ 689, നഴ്സിങ്ങിൽ 693, ഫാർമസ്യൂട്ടിക്കൽ സയൻസിൽ 958, അലൈഡ് ഹെൽത്ത് സയൻസിൽ 361 എന്നിങ്ങനെ 5448 വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്. ഇവരിൽ ബിരുദാനന്തര ബിരുദം നേടിയ 1087 പേർ ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് ഏറ്റുവാങ്ങി. ഉന്നത വിജയം നേടിയ യു.വി. ശരണ്യ, എം.പി. ശാന്തി കൃഷ്ണ, വി.എ. ജെസ്‌ലീന, വി.കെ. ലാവണ്യ, സിനി എലിസബത്ത് സണ്ണി, കലൈസെൽവി ബാലകൃഷ്ണൻ, അനീഷ കുര്യൻ എന്നിവർക്ക് കാഷ് അവാർഡ് സമ്മാനിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിസ്ട്രാർ ഡോ. എം.കെ. മംഗളം, ഡീന്മാരായ ഡോ. എസ്. ശങ്കർ, ഡോ. സി.കെ. കൃഷ്ണൻ നായർ, ഡോ. പി. സുനിൽ രാജ്, ഡോ. എസ്. തോമസ് മാഞ്ഞൂരാൻ, ഡോ. കെ. മോഹനൻ, ഡോ. വത്സമ്മ ജോസഫ്, ഡോ. എസ്. കുപ്പുസ്വാമി, പരീക്ഷ കൺട്രോളർ ഡോ. പി.കെ. സുധീർ, ഫിനാൻസ് ഓഫിസർ കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story