Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിവർന്നിരിക്കാൻ...

നിവർന്നിരിക്കാൻ അസ്നക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

text_fields
bookmark_border
മാള: വേദനയില്ലാതെ നിവർന്നിരിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് അന്നമനട എടയാറ്റൂർ കുറ്റിമാക്കൽ ഷിയാസ്-അനീസ ദമ്പതികളുടെ മകൾ അസ്ന (12). പേശികളെ ദുർബലമാക്കുന്ന 'സ്പൈനൽ മസ്കുലർ അട്രോഫി' രോഗം ബാധിച്ച അസ്ന കുഞ്ഞുന്നാൾ മുതൽ വീൽചെയറിലാണ്. പല ചികിത്സാരീതികളും പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാൽ നിവർന്നിരിക്കാനെങ്കിലുമാകുമെന്ന ഡോക്ടർമാരുടെ വാഗ്ദാനത്തിലാണ് ഇപ്പോൾ കുടുംബത്തി​െൻറ പ്രതീക്ഷ. നട്ടെല്ലിന് ബാധിച്ച വളവ് നിവർത്തുന്നതിനുള്ള ശസ്ത്രക്രിയയാണിത്. പക്ഷെ, ചികിത്സക്ക് എട്ടുലക്ഷം രൂപയെങ്കിലും ചെലവ് വരും. ഇതിനായി മഹല്ല് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ നാട്ടുകാർ ചികിത്സ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അന്നമനട ബ്രാഞ്ചിൽ അസ്നയുടെ പേരിൽ എസ്.ബി അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 32597666993, െഎ.എഫ്.എസ് കോഡ്: SBIN 0012890. ഫോൺ: 8129863792. ഈ രോഗത്തിന് അമേരിക്കയിൽ മരുന്ന് കണ്ടുപിടിച്ചതായി രോഗബാധിതരുടെ വാട്സ് ആപ്പ് ഗ്രൂപ് വഴി നേരത്തെ ഇവർക്ക് സന്ദേശം ലഭിച്ചിരുന്നു. 'സ്പിൻറാസ' എന്ന പേരിൽ അറിയപ്പെടുന്ന മരുന്നിന് പക്ഷെ അഞ്ച് കോടിയാണ് വില. പണം കണ്ടെത്താൻ തന്നെ മരുന്ന് ഇന്ത്യയിലെത്തണമെങ്കിൽ നിയമകടമ്പകൾ പലതുണ്ട്. ഇതിന് കേന്ദ്ര സർക്കാറാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിന് സഹായമഭ്യർഥിച്ച് നേരത്തെ അസ്ന പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇപ്പോൾ ചലനശേഷിയിെല്ലങ്കിലും കാലുകളിൽ രക്തയോട്ടം ഉണ്ട്. കൈകൾ ഒരു പരിധി വരെ ചലിപ്പിക്കുവാനുമാകും. ബുദ്ധിപരമായി മികച്ച പ്രകടനമാണ് അസ്നയുടേത്. ബേപ്പൂർ സുൽത്താൻ ക്വിസ് മത്സരത്തിൽ ഈ മിടുക്കിക്കായിരുന്നു ഒന്നാംസ്ഥാനം. ചിത്രരചന, കഥാരചന, കരകൗശല വസ്തു നിർമാണം എന്നിവയിലൊക്കെ അസ്ന നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story