Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട ഉപജില്ല...

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം 10നും 11നും

text_fields
bookmark_border
ഇരിങ്ങാലക്കുട: ഉപജില്ല ശാസ്ത്രോത്സവം 10, 11 തീയതികളില്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. യു.പി സ്കൂൾ, ഇ.എം.എസ് സ്മാരക ഹാള്‍ എന്നീ വേദികളില്‍ നടക്കും. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐ.ടി മേള എന്നീ വിഭാഗങ്ങളിലായി 217 മത്സരയിനങ്ങള്‍ സംഘടിപ്പിക്കും. ശാസ്ത്രോത്സവം 10ന് രാവിലെ ഒമ്പതിന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളില്‍ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിലായി പ്രവൃത്തിപരിചയ മേളയും ഗണിതശാസ്ത്ര മേളയും സാമൂഹികശാസ്ത്രമേളയും ഐ.ടി മേളയും നടക്കും. ഐ.ടി മേളയുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ ശ്രീകൃഷ്ണ ഹയര്‍സെക്കൻഡറി സ്കൂളിലെ ഐ.ടി ലാബുകളിലും മറ്റു മത്സരങ്ങള്‍ വിവിധ വേദികളിലെ 170 ക്ലാസ് മുറികളും ഹാളിലുമായി നടക്കും. മേളയോടനുബന്ധിച്ചുള്ള ശാസ്ത്രനാടക മത്സരം 10ന് ഉച്ചക്ക് 1.30ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളില്‍ നടക്കും. ശാസ്ത്രോത്സവത്തി​െൻറ സമാപനം 11ന് വൈകീട്ട് നാലിന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story