Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ട് എൻ.സി.സി...

രണ്ട് എൻ.സി.സി കേഡറ്റുകൾക്ക് മെഡൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ തൽസൈനിക് ക്യാമ്പിൽ പങ്കെടുത്ത പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ . രണ്ടാം വർഷ അക്വാകൾച്ചർ വിദ്യാർഥിയും എടവഴിക്കൽ അബ്്ദുൽ ഗഫൂർ- നെജിയ ദമ്പതികളുടെ മകനുമായ അൽത്താഫ്, രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിയും കരീപ്പാടത്ത് ജ്ഞാനശ്രീ മിത്രൻ- അമ്പിളി ദമ്പതികളുടെ മകനുമായ യദുകൃഷ്ണ എന്നിവർക്കാണ് മെഡൽ. തുടർച്ചയായി രണ്ടാം വട്ടമാണ് എം.ഇ.എസ്. അസ്മാബി കോളജിന് അംഗീകാരം ലഭ്യമാകുന്നത്. ഷൂട്ടിങ്, ഹർഡിൽസ്, മാപ്പ് റീഡിങ്, ജഡ്ജിങ് ഡിസ്്റ്റൻസ്, ഫീൽഡ് സിഗ്നലിങ്, ട​െൻറ് പീച്ചിങ്, ഹെൽത്ത് ആൻഡ് ഹൈജീൻ എന്നിവയിൽ പ്രാഗല്ഭ്യം തെളിയിക്കുന്നവർക്കാണ് തൽസൈനിക് ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക. കേരളത്തിൽനിന്ന് ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലായി 75 കേഡറ്റുകൾക്കാണ് പ്രവേശനം ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി നടത്തിയ 60 ദിവസത്തെ പരിശീലനത്തിന് ശേഷമാണിവർ ഡൽഹിയിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story