Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലാവസ്​ഥാ വ്യതിയാനവും ...

കാലാവസ്​ഥാ വ്യതിയാനവും അന്തർദേശീയ രാഷ്​ടീയവും’

text_fields
bookmark_border
കാലാവസ്ഥാ വ്യതിയാനവും അന്തർദേശീയ രാഷ്ടീയവും’ കൊടുങ്ങല്ലൂർ: കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങളായി മനുഷ്യരാശിക്ക് മേൽ വന്ന് പതിക്കുേമ്പാഴും ലോകരാജ്യങ്ങൾ നിക്ഷിപ്ത രാഷ്്്്്്ട്രീയ താൽപര്യത്തോടെ മുന്നോട്ട് പോകുന്ന അവസ്ഥയാെണന്ന് ‘കാലാവസ്ഥാ വ്യതിയാനവും അന്തർദേശീയ രാഷ്ടീയവും’ എന്നവിഷയത്തിൽ പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. ഉത്തര ധ്രുവത്തിൽ മഞ്ഞുരുകുേമ്പാൾ അവിടെ എണ്ണ നിക്ഷേപം തിരയുവാനാണ് അമേരിക്ക, കാനഡ, ചൈന പോലുളള രാജ്യങ്ങൾ വെമ്പൽ കൊളളുന്നത്. വനനശീകരണത്തിലുടെ കടന്ന്വരുന്ന വ്യവസായങ്ങൾക്ക് തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കുന്ന നയം നടപ്പാക്കിയതിൽ നിന്ന് തെന്ന ഇന്ത്യയും കാലാവസ്ഥ വ്യതിയാനം ഗൗരവമായി കാണുന്നില്ലെന്ന് വ്യക്തമാകുകയാണ്. അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും ഇൗയിടെയുണ്ടായ ശക്തമായ കാററും പ്രകൃതി ക്ഷോഭവും, ഇന്ത്യയിൽ ചെന്നൈയിലും ജാർക്കണ്ടിലും മററും ഉണ്ടായ വെള്ളപൊക്കവും ഹിമാലയത്തതിലും മറ്റുമുണ്ടായ മണ്ണിടിച്ചിലിന് കാരണമായ പ്രകൃതിക്ഷോഭവുമെല്ലാം കാലാവസ്ഥ വ്യതിയാനത്തി​െൻറ അനന്തര ദുരന്തങ്ങളാണ്. എങ്കിൽപോലും കാലവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന നയങ്ങളുമായാണ് ലോക രാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. ലോകതലത്തിൽ രൂപപ്പെടുത്തിയ കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് രാജ്യങ്ങൾ പിൻമാറികൊണ്ടിരിക്കുകയുമാണ്. ഇത്തരം സമീപനങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുക മാത്രമല്ല സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണന്നും സെമിനാർ അഭിപ്രായപ്പെട്ടു. അസ്മാബി കോളേജ് ബോട്ടണി ഗവേഷണ വിഭാഗവും എൻ.എസ്.എസ്. യുണിററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ ധനശ്രീ ജയറാം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. മുഹമ്മദ് നാസർ സംസാരിച്ചു. ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. അമിതബച്ചൻ സ്വഗതവും വിദ്യാർഥി പ്രതിനിധി നന്ദിയും പറഞ്ഞു. (ഫോേട്ടാ ഇൗമെയിൽ)
Show Full Article
TAGS:LOCAL NEWS 
Next Story