Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ സെമിനാർ

ദേശീയ സെമിനാർ

text_fields
bookmark_border
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ. കോളജിൽ 'റിസർച് മെത്തഡോളജി ആൻഡ് ഡാറ്റ അനാലിസിസ്' എന്ന വിഷയത്തിൽ ഇക്കണോമിക്സ് വകുപ്പ് സംഘടിപ്പിച്ച പ്രിൻസിപ്പൽ ഡോ. എം.കെ. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവൻ വി.എച്ച്. റഫീഖ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.എം. ഷിനാസ്, ഡോ. സന്ധ്യ എസ്. നായർ, പ്രഫ. കെ.രവികുമാർ, യൂനിയൻ ചെയർമാൻ എസ്. സനൂപ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ. സജിതാബീവി കാരയിൽ, പ്രഫ. പി. രാജേഷ് , പ്രഫ.പി.ജി. സംഗീത, ഡോ.വി. ജെയ്സൺ ജോസഫ് , കെ. ഹൈദരലി എന്നിവർ ക്ലാസുകൾ നയിച്ചു. മാതൃ പി.ടി.എ പുരസ്കാരം ഏറ്റുവാങ്ങി വാടാനപ്പള്ളി: മികച്ച മാതൃ പി.ടി.എക്കുള്ള ജില്ലാ പുരസ്കാരം വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃ പി.ടി.എ അംഗങ്ങൾ കെ.എ. രാജൻ എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം നേടാൻ അധ്യാപകരോടൊപ്പം മാതൃ പി.ടി.എ അംഗങ്ങളും വിദ്യാർഥികളുടെ ഗൃഹസന്ദർശനം നടത്തിവരികയാണ്. പ്ലാസ്റ്റിക് നിർമാർജനമടക്കം നിരവധി പ്രവർത്തനമാണ് നടത്തി വരുന്നത്. പ്രസിഡൻറ് ഷറീന സലാം, ഷാജിത നവാസ്, റുഖിയ സുധീർ, അനീഷ സലാം, സബീന, റുബീന, മിനി ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഇവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story