Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴുവിൽ പുതിയപാലം 28ന്...

പഴുവിൽ പുതിയപാലം 28ന് തുറക്കും

text_fields
bookmark_border
പഴുവിൽ: പഴുവിൽ പുതിയപാലം ഈ മാസം 28ന് തുറന്നുകൊടുക്കും. വൈകീട്ട് മൂന്നിന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. അവസാന മിനുക്കുപണിയും അപ്രോച്ച്‌ റോഡി​െൻറ പണിയും ദ്രുതഗതിയിൽ നടന്നുവരുകയാണ്. ഗീതഗോപി എം.എൽ.എയും ഉേദ്യാഗസ്ഥരും ശനിയാഴ്ചയെത്തി നിർമാണ പുരോഗതി വിലയിരുത്തി. തുടർന്നാണ് മന്ത്രിയുമായി ഇടപെട്ട് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. ഏറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായതോടെയാണ് മൂന്നേകാൽ കോടി ചെലവിൽ പുതിയ പാലം നിർമിച്ചത്. കഴിഞ്ഞ വർഷമാണ് പുതിയ പാലത്തി​െൻറ നിർമാണം ആരംഭിച്ചത്. ഇതോടെ പഴയപാലത്തിലൂടെ ബസുകൾക്കും ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ബസുകളടക്കം കിഴുപ്പിള്ളിക്കര റോഡ് വഴിയാണ് പോകുന്നത്. ഈ റോഡ് തകർന്ന് കുളമായതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. ഇതോടെയാണ് വേഗത്തിൽ പണി പൂർത്തീകരിച്ച് എത്രയും വേഗത്തിൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story