Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്​റസ സുവർണ ജൂബിലി

മദ്​റസ സുവർണ ജൂബിലി

text_fields
bookmark_border
കരൂപ്പടന്ന: പള്ളിനട മന്‍സിലുല്‍ ഹുദ മദ്റസയുടെ സുവർണ ജൂബിലി ആഘോഷം തുടങ്ങി. വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉദ്ഘാടന യോഗത്തിൽ മഹല്ല് ചെയര്‍മാന്‍ കെ.എ. മുഹമ്മദ്ഹാജി പതാകയുയർത്തി. പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം എസ്.എം.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. മദ്റസയിലെ പ്രഥമ പ്രധാനാധ്യാപകൻ ‍ അലിക്കുഞ്ഞി മുസ്ലിയാർ, ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ടി. മുഹമ്മദ് കുട്ടി മൗലവി എന്നിവരെ മഹല്ല് വൈസ് ചെയർമാൻ പി.എം. അബ്്ദുൽ ഗഫൂർ ഹാജി ആദരിച്ചു. മഹല്ല് പ്രസിഡൻറ് സി.ഐ. അബ്്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. സൈനുദ്ദീന്‍ഫൈസി ആമുഖ പ്രഭാഷണം നടത്തി. സി.പി. അബൂബക്കർ ദാരിമി, സിറാജുദ്ദീൻ ഫൈസി, എൻ.എസ്. മുഹമ്മദാലി, പി.കെ.എം. അഷറഫ്, എ.എൻ. ഉവൈസ്, മുഹമ്മദ് റാഫി ബാഖവി, മുഹമ്മദ് ഹുദൈഫ, മുഹമ്മദ് റഊഫ്, എ.എം. ഷാജഹാൻ ഹാജി, എം.എസ്. മുഹമ്മദാലി എന്നിവർ സംസാരിച്ചു. വയോജന സംഗമം കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 33 അംഗൻവാടികളില്‍ പ്രവര്‍ത്തിക്കുന്ന വയോജന ക്ലബുകളുടെ നേതൃത്വത്തിൽ സംഗമം നടത്തി. വിവിധ വാര്‍ഡുകളിലെ മുതിര്‍ന്ന വയോജനങ്ങള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാർ, വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പിൽ, എം.കെ. മോഹനന്‍, നിഷ ഷാജി, സീമന്തിനി സുന്ദരൻ, ഷമ്മി ജോസഫ്, എ.കെ. മജീദ്‌, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.കെ. ലളിത, കെ.എച്ച്. അബ്്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story