Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധർണയും ടെൻഡർ...

ധർണയും ടെൻഡർ ബഹിഷ്കരണവും

text_fields
bookmark_border
മാള: ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ, ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൊയ്യ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ നടത്തി. ജി.എസ്.ടി എസ്റ്റിമേറ്റിൽ ഉൾകൊള്ളിക്കുക, എസ്റ്റിമേറ്റ് കാലോചിതമായി പരിഷ്കരിക്കുക, നിർമാണ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിത വില തടയുക, പഞ്ചായത്തുകൾ നിർമാണ പ്രവൃത്തികൾക്കാവശ്യമായ ടാർ വാങ്ങി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ല പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ ഉദ്ഘാടനം ചെയ്തു. എ.വി. ബാബു അധ്യക്ഷത വഹിച്ചു. സാദിഖ് ഇസ്മയിൽ, കെ.ഡി. ബിജു, സിജൻ ജോർജ്, ശ്രീകുട്ടൻ, കെ.പി. സാനു, കെ.കെ. ലോനപ്പൻ, ജോൺ സേവ്യാർ മഞ്ഞളി എന്നിവർ സംസാരിച്ചു. കാർ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു അന്നമനട: അഷ്്ടമിച്ചിറ- ആലുവ റോഡിൽ കാർ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. ആളപായമില്ല. ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്തു. കാറി​െൻറ നമ്പർ അഴിച്ചുമാറ്റിയ നിലയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story