Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയമ ബോധവത്​കരണ...

നിയമ ബോധവത്​കരണ സെമിനാര്‍

text_fields
bookmark_border
ആമ്പല്ലൂര്‍: അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തി. മുകുന്ദപുരം താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റിയുടെയും പുതുക്കാട് ജനമൈത്രി പൊലീസി​െൻറയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ല ലീഗല്‍ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ മുജീബ്റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് സി.ഐ എസ്.പി. സുധീരന്‍ അധ്യക്ഷത വഹിച്ചു. പാരാലീഗല്‍ വളൻറിയര്‍ ടി.ഡി. സിേൻറാ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ, എസ്.ഐമാരായ സുജിത്ത് കുമാര്‍, കൃഷ്ണകുമാര്‍, സാക്ഷരത മിഷന്‍ നോഡല്‍ പ്രേരക് സ്വപ്ന സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആശ ഉണ്ണികൃഷ്ണന്‍, ജിനി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ നിരവധി പേര്‍ പരാതിയുമായി എത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ അരികില്‍ നേരിെട്ടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാരാലീഗല്‍ വളൻറിയർ സബ് ജഡ്ജി ചുമതലപ്പെടുത്തി. ബോധവത്കരണം ആമ്പല്ലൂര്‍-: കുട്ടികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ നവവധൂവരന്മാര്‍ക്കും , ഗര്‍ഭിണികള്‍ക്കുമായി ഏകദിന ബോധവത്കരണ ക്ലാസ് നടത്തി. കല്ലേറ്റുങ്കര നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷ​െൻറയും കൊടകര ഐ.സി.ഡി.എസി​െൻറയും സംയുക്താഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജിനി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. ഇ.എം. സതീശന്‍, ആശ ഉണ്ണികൃഷ്ണന്‍, സി.എസ്. ബിജിമോള്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും വിഷയത്തില്‍ ഡോ. സീന, ഡോ. പ്രീതി സുധീര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story