Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂടല്‍മാണിക്യം...

കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ കോടതി കെട്ടിടം നിലംപതിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ കോടതി കെട്ടിടങ്ങളില്‍ സിവിൽ, സബ് കോടതികള്‍ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നുവീണു. ഈ കെട്ടിടത്തിൽ ഓഫിസുകളൊന്നും പ്രവർത്തിച്ചിരുന്നില്ല. കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച ചുവരുകള്‍ക്ക് ബലക്ഷയം സംഭവിച്ചതാണ് തകർച്ചക്ക് കാരണം. കെട്ടിടങ്ങള്‍ക്ക് കാലാകാലങ്ങളില്‍ വേണ്ട അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. തൊട്ടടുത്ത് മുകുന്ദപുരം താലൂക്ക്‌ ട്രഷറിയും ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടങ്ങളും തകർച്ചയുടെ വക്കിലാണ്. സിവില്‍ സ്റ്റേഷനിലേക്ക് ഇവ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് തൊട്ടടുത്ത കെട്ടിടങ്ങള്‍ തകർന്നിരിക്കുന്നത്. ദേവസ്വം കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതോടെ കെട്ടിടം തകർന്നത് അന്വേഷിക്കാന്‍പോലും ആളില്ലാത്ത അവസ്ഥയാണ്. എത്രയും പെട്ടന്ന് കോടതിയും ട്രഷറിയും ഒഴിപ്പിച്ച് ബാക്കി കെട്ടിടങ്ങൾ സംരക്ഷിക്കണമെന്നാണ് ആവശ്യം. ബഹുജന പ്രക്ഷോഭത്തിലൂടെയും നിയമയുദ്ധത്തിലൂടെയുമാണ് 1.42 ഏക്കര്‍ കച്ചേരി വളപ്പ് സര്‍ക്കാറിൽനിന്ന് ദേവസ്വത്തിന് തിരിച്ചുകിട്ടിയത്. കച്ചേരി വളപ്പ് നശിക്കുന്നതില്‍ വന്‍ എതിര്‍പ്പാണ് വിശ്വാസികളില്‍നിന്ന് ഉയരുന്നത്. വര്‍ഷങ്ങളായി കാടുപിടിച്ച് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു ഈ കെട്ടിടങ്ങൾ. ഇഴജന്തുക്കളെയും തെരുവുനായ്ക്കളെയും പേടിച്ചാണ്‌ ജനങ്ങള്‍ ട്രഷറിയിലേക്കും കോടതിയിലേക്കും വരുന്നത്. സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമായി കച്ചേരിവളപ്പ്‌ മാറിയിട്ടുണ്ട്‌. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കോ വൃത്തിയാക്കാനോ ദേവസ്വം അധികൃതരും സര്‍ക്കാറും തയാറാകുന്നില്ല. മറ്റു കോടതികള്‍ സിവില്‍ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. കച്ചേരി വളപ്പ്‌ പൂര്‍ണമായും ദേവസ്വത്തിന്‌ കൈമാറാന്‍ വൈകുന്നതിൽ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. നഗരമധ്യത്തിലെ കണ്ണായ സ്ഥലം കാടുപിടിച്ചും കെട്ടിടങ്ങള്‍ നശിച്ചു പോകുമ്പോഴും സംരക്ഷിക്കേണ്ട ദേവസ്വം അധികൃതർ അനാസ്ഥകാണിക്കുന്നതിൽ പ്രതിഷേധം ഉയരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story