Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഴാനി കനാൽ...

വാഴാനി കനാൽ വൃത്തിയാക്കൽ: തൊഴിലുറപ്പ് തൊഴിലാളികൾ പുറത്ത്

text_fields
bookmark_border
വടക്കാഞ്ചേരി: വാഴാനി ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ വൃത്തിയാക്കുന്നതിൽ വൻ അഴിമതി നടക്കുന്നതായി തെക്കുംകര പഞ്ചായത്ത് ഭരണസമിതി ആരോപണം. തൊഴിലുറപ്പ് തൊഴിലാളികളാണ് വർഷങ്ങളായി കനാൽ ശുചീകരിക്കാറുള്ളത്. എന്നാൽ, ഇത്തവണ തൊഴിലുറപ്പ് തൊഴിലാളികളെ ഒഴിവാക്കി ഇറിഗേഷൻ വകുപ്പ് സ്വകാര്യ കരാറുകാർക്ക് ശുചീകരണ പ്രവർത്തനത്തി​െൻറ ചുമതല കൈമാറുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നൽകിയെങ്കിലും ഇത് ഇറിഗേഷൻ വകുപ്പ് തള്ളി. ലക്ഷക്കണക്കിന് രൂപക്ക് കരാറേറ്റെടുത്ത സ്വകാര്യ കമ്പനി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കൽ തുടങ്ങിയതോടെ കോടിക്കണക്കിന് രൂപ െചലവഴിച്ച് പണി പൂർത്തീകരിച്ച കനാലി​െൻറ അടിവശത്തെ കോൺക്രീറ്റും വശങ്ങളിലെ പാർശ്വഭിത്തികളും പൂർണമായും തകർന്നു. ഇതോടെ ഭരണസമിതി അംഗങ്ങൾ പി.കെ. ബിജു എം.പിയുമായി ബന്ധപ്പെടുകയും എം.പി.യുടെ നിർദേശാനുസരണം കലക്ടർ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവിട്ടിരിക്കുകയുമാണ്. കരാറി​െൻറ മുഴുവൻ രേഖകളും ഹാജരാക്കാൻ പഞ്ചായത്ത് ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഴിമതി അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. സുനിൽ കുമാർ, വാഴാനി വാർഡംഗം വി.ജി. സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story