Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ അതിരൂപത ആർച്​...

തൃശൂർ അതിരൂപത ആർച്​ ബിഷപ്​ മാർ താഴത്തിനെതിരെ പരാതി

text_fields
bookmark_border
തൃശൂർ: തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെതിരെ വികാരിമാരുടെ പരാതി. മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിക്കും മാർപാപ്പക്കുമാണ് പരാതി. പരാതിയുടെ പകർപ്പ് കെ.സി.ബി.സിക്കും അയച്ചിട്ടുണ്ട്. അധികാര ധാർഷ്ട്യം കാണിക്കുന്നുവെന്നും തന്നെ അനുസരിക്കാത്തവർക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച പരാതിയിൽ തൃശൂരിലെ ക്രൈസ്തവസഭ ഇതര സമുദായങ്ങൾക്കിടയിലുണ്ടാക്കിയെടുത്ത സൗഹൃദത്തിന് മാർ താഴത്ത് വിള്ളലുണ്ടാക്കിയെന്നും സഭാംഗങ്ങളിലും വികാരിമാർക്കിടയിലും ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ആരോപിക്കുന്നു. തനിക്കിഷ്ടമില്ലാത്തവരെ ഒതുക്കുകയാണ്. ഇതിലെ ഒടുവിലെ ഇരയാണ് സഹായ മെത്രാൻ മാർ റാഫേൽ തട്ടിലെന്ന് പരാതിപ്പെടുന്നു. തൃശൂർ ഏറ്റെടുത്ത ബോൺ നത്താലെ ക്രിസ്മസ് ആഘോഷ സംഘാടക സമിതി ഓഫിസ് ഉദ്ഘാടന വാർത്തസമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മാർ ജോസഫ് കുണ്ടുകുളത്തി​െൻറ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം, പാസ്റ്ററൽ കൗൺസിൽ യോഗം എന്നിങ്ങനെ നിർണായക പരിപാടികളിൽനിന്നും റാഫേൽ തട്ടിലിനെ ബോധപൂർവം ഒഴിവാക്കി. പകരം നിയുക്ത സഹായ മെത്രാൻ ടോണി നീലങ്കാവിലിനെ എല്ലാ പരിപാടികളിലും ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് ഒതുക്കിയെന്നതിന് ഉദാഹരണങ്ങളായി പരാതിയിൽ പറയുന്നു. ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട്, കിഡ്നി ഫെഡറേഷൻ ചെയർമാനും ആക്ട്സ് സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമ്മൽ എന്നിവർ കാരുണ്യ ജനകീയ പ്രവൃത്തികളിലൂടെ സഭയെ ജനങ്ങൾക്കിടയിലും ഇതര സമുദായങ്ങൾക്കിടയിലും സൗഹൃദത്തിലാക്കി. തലോർ, കണ്ടശാംകടവ്, പേരാമംഗലം, കൊട്ടേക്കാട് ഇടവകകളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തുകയാണ്. സഭാംഗങ്ങൾ കടുത്ത അസംതൃപ്തരാണെന്ന് കുറ്റപ്പെടുത്തുന്ന പരാതിയിൽ, മുമ്പ് തൃശൂരിൽ പ്രവർത്തിക്കുന്ന ജോയൻറ് ക്രിസ്ത്യൻ കൗൺസിലുയർത്തിയ ആരോപണങ്ങൾ ശരിയായിരുന്നുവെന്നും ഇടപെടൽ വേണമെന്നുമുള്ള അഭ്യർഥനയോടെയാണ് വികാരിമാരുടെ പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story