Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയറുവേദനക്ക്​...

വയറുവേദനക്ക്​ പാര​െസറ്റമോൾ, പൂപ്പൽ പിടിച്ച ഗുളിക

text_fields
bookmark_border
ചാവക്കാട്: രാത്രി വയറുവേദനയും നടുവേദനയുമായി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയയാൾക്ക് ഡോക്ടര്‍ പനിക്കുള്ള പാരെസറ്റമോള്‍ ഗുളികയും ഗ്യാസിനുള്ള ഗുളികയും നൽകിയെന്നാക്ഷേപം. ഗ്യാസിനുള്ള ഗുളിക കവര്‍പൊളിച്ചപ്പോള്‍ പൂപ്പല്‍ പിടിച്ചതായും പൊടിഞ്ഞതായും കണ്ടെത്തി. ചാവക്കാട്ടെ പൊതു പ്രവര്‍ത്തകനായ റഹീമിനാണ് കഴിഞ്ഞരാത്രി താലൂക്കാശുപത്രിയില്‍ ദുരനുഭവമുണ്ടായത്. ഭാര്യയുടെ രോഗലക്ഷണങ്ങള്‍ പറഞ്ഞപ്പോള്‍ പരിശോധിക്കാന്‍ പോലും തയാറാകാതെ എന്താണ് ഭക്ഷണം കഴിച്ചതെന്ന് ഓര്‍ക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഗീത ആവശ്യപ്പെട്ടതെന്നും റഹീം പറഞ്ഞു. ആശുപത്രിയില്‍ നിന്ന് തിരികെവന്ന് തൊട്ടടുത്ത ലാബില്‍ മൂത്രം പരിശോധിച്ചപ്പോള്‍ മൂത്രത്തില്‍ ഇന്‍ഫെക്ഷനാണെന്ന് തിരിച്ചറിയുകയും അതിനുള്ള ചികിത്സ മറ്റൊരിത്ത് ആരംഭിെച്ചന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ അനാസ്ഥക്കെതിരെ ഡി.എം.ഒക്ക് പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story