Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതരിശുരഹിത പുന്നയൂർ...

തരിശുരഹിത പുന്നയൂർ ആരംഭിച്ചു; കുട്ടാടൻ ബ്രാൻഡ് അരി ലക്ഷ്യമെന്ന് മന്ത്രി സുനിൽകുമാർ

text_fields
bookmark_border
പുന്നയൂർ: പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും നേതൃത്വത്തിൽ ആരംഭിക്കുന്ന 'തരിശുരഹിത പുന്നയൂർ' പദ്ധതി എടക്കരയിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 35 വർഷത്തിലേറെയായി തരിശിട്ട കുട്ടാടൻ പാടശേഖരത്തിലെ 900 ഏക്കറിൽ കൃഷിയിറക്കുന്നതാണ് പദ്ധതി. പദ്ധതിക്കായി സമർപ്പിച്ച 15 കോടി ലഭ്യമാക്കാനുള്ള ശ്രമം സർക്കാറി​െൻറ ഭാഗത്തുനിന്നു ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. മണ്ണ് പരിശോധിച്ച് വേണം വളപ്രയോഗം നടത്താനെന്നും തോന്നിയ രീതിയിലുള്ള വളപ്രയോഗം ഒഴിവാക്കി ശാസ്ത്രീയ രീതി അവലംബിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ദിവസം 100 കിലോ നെല്ല് അരിയാക്കാവുന്ന മിനി മില്ലുകൾ കർഷക ഭവനങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. ഈ പദ്ധതി കണ്ണൂരിൽ വിജയകരമായി ആരംഭിച്ചു. കുട്ടാടൻ പാടത്തെ പഴയ സമൃദ്ധി തിരികെ കൊണ്ടുവന്ന് സംസ്ഥാനത്ത് കുട്ടാടൻ അരിയെന്ന ബ്രാൻഡ് തന്നെ കൊണ്ടുവരാനുള്ള ശ്രമത്തിന് കർഷകർ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുട്ടാടൻ പാടത്ത് കൃഷിയിറക്കുന്നതിന് 10 ലക്ഷം രൂപ തൊഴിൽ ഇനത്തിൽ നൽകാൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഉമർ അറിയിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഉമർ, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷഹർബാൻ, വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ, സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. രാജേന്ദ്രൻ, ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഹൈദരലി, കൃഷി െഡപ്യൂട്ടി ഡയറക്ടർ പി.എൻ. വിജയൻ, ചാവക്കാട് അസി. ഡയറക്ടർ കെ.ഐ. സബീദ, കൃഷി ഓഫിസർ എസ്. സുജീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story