Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉദ്യോഗസ്ഥരുടെ...

ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പൊട്ടിത്തെറിച്ച്​ ജനപ്രതിനിധികൾ

text_fields
bookmark_border
ചാവക്കാട്: ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ താലൂക്ക് വികസനസമിതിയില്‍ ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും രൂക്ഷ വിമര്‍ശനം. ജനകീയ വിഷയങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ അവഗണന തുടരുന്നതാണ് ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്. ദേശീയപാത, പൊതുമരാമത്ത്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വിമര്‍ശനത്തിന് വിധേയരായത്. ഒന്നരവര്‍ഷമായി താലൂക്ക് വികസന സമിതിയോഗത്തില്‍ ഉന്നയിക്കുന്ന മന്ദലാംകുന്ന് പാലം അപ്രോച്ച് റോഡി​െൻറ അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തോട് ഇപ്പോഴാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു തുടങ്ങിയതെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു. വികസന സമിതിയോഗത്തില്‍ വിഷയം അവതരിപ്പിച്ചതുകൊണ്ടാണ് പ്രശ്‌ന പരിഹാരം വൈകിയതെന്നും അദ്ദേഹം പരിഹസിച്ചു. ദേശീയപാതയിലെ കുഴികള്‍ അടക്കുന്ന പരിപാടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നായിരുന്നു ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോയുടെ ആക്ഷേപം. ദേശീയപാതക്കിരുവശവും അപകടാവസ്ഥയിലായ മരങ്ങള്‍ വെട്ടി റോഡരികിൽ സൂക്ഷിച്ച് അപകടം ക്ഷണിച്ചുവരുത്തുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ അവഗണന മൂലം വാടാനപ്പള്ളി പഞ്ചായത്തി​െൻറ പലഭാഗത്തും കുടിവെള്ള വിതരണം തടസ്സപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളില്‍ വ്യക്തതയില്ലാത്ത വിശദീകരണം നല്‍കി ഉദ്യോഗസ്ഥര്‍ സമിതി അംഗങ്ങളെ കളിയാക്കുകയാണെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥര്‍ മാത്രം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നു. കഴിഞ്ഞ യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങളെച്ചൊല്ലിയാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. വില്ലേജ് ഓഫിസുകളെക്കുറിച്ചും പരാതികള്‍ ഏറെയായിരുന്നു. വെങ്കിടങ്ങ് കുടിവെള്ളപദ്ധതി സംബന്ധിച്ച ആക്ഷേപവും ചര്‍ച്ചക്ക് വന്നു . കനോലി കനാൽ വികസനം ഒരുപഞ്ചായത്ത് മാത്രം വിചാരിച്ചാല്‍ വിജയപ്രദമാക്കാനാകില്ലെന്ന പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷെഹര്‍ബാ​െൻറ പരാമര്‍ശം ശ്രദ്ധേയമായി. ചാവക്കാട് ട്രാഫിക് പരിഷ്‌കാരത്തിലെ അപാകത പരിഹരിക്കുക, തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കുക, ചാവക്കാട് ബസ് സ്റ്റാൻഡില്‍ രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യത്തിന് അറുതി വരുത്തുക, മത്സ്യം കൊണ്ടുപോകുന്നതി​െൻറ മറവില്‍ ലോറികളില്‍ സ്പിരിറ്റും മയക്കുമരുന്നുകളും കടത്തുന്നുണ്ടെന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അംഗങ്ങള്‍ ഉന്നയിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാല്‍, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. രതി, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, പാവറട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബു വടക്കേതില്‍, അഡീഷനല്‍ തഹസില്‍ദാര്‍ സി.എസ്. ജോണ്‍സന്‍, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ ടി. ഹരിദാസ്, തോമസ് ചിറമ്മല്‍, മന്ദലംകുന്ന് മുഹമ്മദുണ്ണി, ടി.പി. ഷാഹു, ടി.പി. റസാഖ് എന്നിവര്‍ സംസാരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story