Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുന്നയൂർക്കുളത്തെ...

പുന്നയൂർക്കുളത്തെ സാംസ്കാരിക തീർഥകേന്ദ്രമാക്കണം ^ആലങ്കോട് ലീലാകൃഷ്ണൻ

text_fields
bookmark_border
പുന്നയൂർക്കുളത്തെ സാംസ്കാരിക തീർഥകേന്ദ്രമാക്കണം -ആലങ്കോട് ലീലാകൃഷ്ണൻ വടക്കേക്കാട്: അന്ധരായ പടയാളികൾ ഇരുട്ടിൽ പോരടിക്കുന്ന ഇന്ത്യയുടെ പുതിയ കാലത്ത് 135 കോടി മക്കളെ പ്രസവിച്ച ഇന്ത്യയെന്ന അമ്മ വേദന തിന്നുകയാണെന്ന് തിരിച്ചറിയണമെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. പുന്നയൂർക്കുളത്ത് നാലപ്പാടൻ ജന്മദിനാഘോഷ സമാപനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക, ക്രൈസ്തവ, ബൗദ്ധ ദർശനങ്ങളെ ഇന്ത്യൻ ദർശനത്തോട് ചേർത്തുവെച്ച് വികാസ പൂർണമായ മനസ്സി​െൻറ മുഖം പ്രതിഫലിപ്പിച്ച കൃതിയാണ് നാലപ്പാട്ട് നാരായണ മേനോ​െൻറ ആർഷജ്ഞാനം. യഥാർഥത്തിൽ നാലപ്പാടനെ സ്നേഹിക്കുന്നവർ വിയോജിപ്പിന് പകരം യോജിപ്പി​െൻറ വഴിയന്വേഷിച്ച നാലപ്പാട​െൻറ നാടിനെ ഏകത്വത്തിലേക്കുള്ള സാംസ്കാരിക തീർഥാടന കേന്ദ്രമാക്കണമെന്നും ആലങ്കോട് ആവശ്യപ്പെട്ടു. നാലപ്പാടൻ സാംസ്കാരിക സമിതി പ്രസിഡൻറ് ടി.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്, ചോ മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. അങ്കമാലി അക്ഷയയുടെ 'ആഴം' നാടകത്തോടെ ജന്മദിനാഘോഷം സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story