Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാമൂഹിക വിരുദ്ധർക്ക്​...

സാമൂഹിക വിരുദ്ധർക്ക്​ പ്രവേശനമില്ല; സ്​കൂളിന്​ ചുറ്റുമതിൽ പണിതു

text_fields
bookmark_border
വടക്കേക്കാട്: രാത്രിയും അവധി ദിനങ്ങളിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമായതോടെ കൊച്ചനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചുറ്റുമതിൽ പണിതു. സി.എൻ. ജയദേവൻ എം.പിക്ക് നിവേദനം നൽകിയതിനെ തുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് 146 മീറ്റർ നീളത്തിൽ മതിൽ നിർമിച്ചത്. സ്കൂളിലെ ദീർഘകാല ആവശ്യമായിരുന്നു ചുറ്റുമതിൽ. തിങ്കളാഴ്ച രാവിലെ 10ന് സി.എൻ. ജയദേവൻ എം.പി. ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പി.ടി.എ ഭാരവാഹികളും പങ്കെടുക്കും. ഹയർ സെക്കൻഡറി വിഭാഗം കെട്ടിടം മൂന്നുമാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. വിദ്യാഭ്യാസവകുപ്പ് ഹൈടെക് പദ്ധതിയിൽപ്പെടുത്തി മൂന്നുകോടി രൂപ അനുവദിച്ചു. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം പഠന നിലവാരമുയർത്താനും കലാകായിക രംഗത്ത് പ്രതിഭകളെ വളർത്താനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രിൻസിപ്പൽ മിനി ഡേവിസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ബിജു കണ്ടംപുള്ളി, ഹസീന കാനം, കെ.സി. ഉണ്ണികൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story