Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നൽ...

മിന്നൽ പണിമുടക്കിനെതിരെ നാട്ടുകാർ ബസുകൾ തടഞ്ഞു

text_fields
bookmark_border
കുന്നംകുളം: മിന്നൽ പണിമുടക്ക് നടത്തി പൊതുജനങ്ങളെയും വിദ്യാർഥികെളയും ദുരിതത്തിലാക്കിയ ബസ് ജീവനക്കാർക്കും ഉടമകൾക്കുമെതിരെ ജനരോഷമുയർന്നു. നാട്ടുകാർ സംഘടിച്ച് ശനിയാഴ്ച സ്വകാര്യ ബസുകൾ തടഞ്ഞു. വടുതല, കടങ്ങോട് എന്നിവിടങ്ങളിലും വടക്കാഞ്ചേരി--കുന്നംകുളം റൂട്ടിലെ കരിയന്നൂരിലുമാണ് ബസുകൾ തടഞ്ഞത്. സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വെള്ളിയാഴ്ച ഈ റൂട്ടിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. രാവിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വിവിധ സ്ഥലങ്ങളിലേക്ക് പോയ ശേഷമായിരുന്നു ബസുകളുടെ മിന്നൽ പണിമുടക്ക് നടന്നത്. ഇത് യാത്രക്കാർക്ക് തിരിച്ച് നാട്ടിലെത്താൻ സാധിക്കാതെ ദുരിതത്തിലാക്കി. ബസ് പണിമുടക്ക് അറിയാതെ സ്കൂളുകളിൽ പോയ വിദ്യാർഥികളെ ടാക്സി വിളിച്ചാണ് രക്ഷിതാക്കൾ വീടുകളിലെത്തിച്ചത്. ശനിയാഴ്ച രാവിലെ പതിവുപോലെ സർവിസ് നടത്തിയ ബസുകൾ നാട്ടുകാർ കരിയന്നൂർ ബസ് സ്റ്റോപ്പിനു സമീപം തടഞ്ഞിടുകയായിരുന്നു. ബസ് ജീവനക്കാരോട് രോഷാകുലരായ നാട്ടുകാർ ഇനിമിന്നൽ പണിമുടക്ക് നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന താക്കീത് നൽകി. ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ അരമണിക്കൂർ വാഗ്വാദവും വെല്ലുവിളിയും നടന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയ ശേഷം ബസ് സർവിസ് പുനരാരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story