Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ക്ലബുകള്‍ക്ക്...

വയോജന ക്ലബുകള്‍ക്ക് ഊന്നുവടികളും രോഗനിര്‍ണയ ഉപകരണങ്ങളും നല്‍കി

text_fields
bookmark_border
മൂന്നുമുറി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലുള്ള വയോജന ക്ലബുകള്‍ക്ക് ചികിത്സ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രമേഹം, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും ഹോട്ട് വാട്ടര്‍ ബാഗ്, നീല്‍ക്യാപ്, ഊന്നുവടി, അലമാരകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ലൈല ബഷീർ, പി.എസ്. പ്രശാന്ത്, ഷീല തിലകൻ, അംഗങ്ങളായ എ.കെ. പുഷ്പാകരൻ, ശ്രീധരന്‍ കളരിക്കൽ, വയോജനക്ലബ് പഞ്ചായത്ത് തല പ്രസിഡൻറ് ഇ.എസ്. റഹീം, സെക്രട്ടറി ഒ.പി. ജോണി എന്നിവര്‍ സംസാരിച്ചു. മത്സ്യക്കുഞ്ഞ് വിതരണം കൊടകര: പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പി​െൻറ സഹായത്തോടെ മത്സ്യകൃഷി നടത്തുന്നവര്‍ക്കായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. രോഹു, കട്‌ള, ഗ്രാസ് കാര്‍പ്പ് എന്നീ ഇനത്തില്‍പ്പെട്ട 15,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ഇ.എൽ. പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എസ്. സുധ , ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, മിനി ദാസൻ, ആന്‍സി, ടി.വി. പ്രജിത്ത്, ഷിഷറീസ് ബ്ലോക്ക് കോഒാഡിനേറ്റര്‍ രതി ബാബു, എം.എസ്. ശബരീഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story