Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right16 ലക്ഷത്തിെൻറ...

16 ലക്ഷത്തിെൻറ കള്ളനോട്ട്​ ഹോട്ടലിൽ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
തൃശൂർ: 16 ലക്ഷം രൂപയുടെ കള്ളനോട്ട്, നോട്ടടിക്കാനുള്ള പേപ്പർ, മഷി, മറ്റ് ഉപകരണങ്ങൾ എന്നിവ നഗരത്തിലെ ഹോട്ടലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹോട്ടലിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗിൽനിന്നാണ് ഇവ ലഭിച്ചത്. പുതിയ 2000 രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. ബാഗ് ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താൻ ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങിയതായി സി.ഐ കെ.സി. സേതു പറഞ്ഞു. സമാന സ്വഭാവത്തിലുള്ള കള്ളനോട്ട് കേസുകളുമായി ബന്ധപ്പെടുത്തിയും അന്വേഷിക്കുന്നുണ്ട്. അസി. കമീഷണർ പി. വാഹിദിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്.ഐ എം.ജെ. ജീജോ, എ.എസ്.ഐ, അനിൽകുമാർ, സീനിയർ സി.പി.ഒ, സന്തോഷ്, സണ്ണി, സി.പി.ഒമാരായ സിബു, ഷിനു എന്നിവരാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story