Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്.ടി ഓഫിസിലേക്ക്...

ജി.എസ്.ടി ഓഫിസിലേക്ക് മാർച്ച്

text_fields
bookmark_border
തൃശൂർ: വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 10ന് നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി അറിയിച്ചു. രാവിലെ 10ന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. അശാസ്ത്രീയവും അമിത വിലക്കയറ്റം സൃഷ്്ടിക്കുന്നതുമായ നികുതി പരിഷ്കാരം പിൻവലിക്കുക, റിട്ടേൺ ഫയൽ ചെയ്യാതെ വരുമ്പോൾ വ്യാപാരികളിൽ നിന്ന് പിഴ ഇൗടാക്കുന്നതിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ലെനിൻ, ജില്ല പ്രസിഡൻറ് ജോസ് തെക്കേത്തല, വൈസ് പ്രസിഡൻറ് കെ.ആർ. അജിത്ബാബു, ജോ. സെക്രട്ടറി ജോയ് പ്ലാശേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജില്ല ഹോമിയോ ആശുപത്രിയിൽ കെട്ടിട സമുച്ചയം ഉദ്ഘാടനം തൃശൂർ ജില്ല ഹോമിയോ ആശുപത്രിയിലെ കെട്ടിട സമുച്ചയത്തി​െൻറ ഉദ്ഘാടനവും ഐ.പി ബ്ലോക്കി​െൻറ നിർമാേണാദ്ഘാടനവും ശനിയാഴ്ച നടക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ അറിയിച്ചു. പൂത്തോളിലെ ആശുപത്രി അങ്കണത്തിൽ വൈകീട്ട് മൂന്നിന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. സ്പെഷാലിറ്റി ക്ലിനിക്കുകളായ സീതാലയം, സദ്ഗമയ, ലഹരി വിമുക്ത ചികിത്സ ക്ലിനിക്, വന്ധ്യത നിവാരണ ക്ലിനിക്, വൃക്ക മൂത്രാശയ രോഗ ക്ലിനിക്, പെയിൻ ആൻഡ് പാലിയേറ്റിവ്, പ്രമേഹ ക്ലിനിക്, തൈറോയ്ഡ് വിഭാഗം, ആസ്ത്മ അലർജി ക്ലിനിക് എന്നിവ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ.സി.ബി. വൽസലൻ, സൂപ്രണ്ട് ഡോ.എ.എം. ലതിക, ഡോ.എസ്. സബിരാജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story