Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേക്കര സമാന്തരപാത...

പാലിയേക്കര സമാന്തരപാത വീണ്ടും പൂട്ടാൻ​ കുതന്ത്രവുമായി ടോൾ കമ്പനി

text_fields
bookmark_border
തൃശൂർ: ഒാണസമ്മാനമായി സർക്കാർ തുറന്നുകൊടുത്ത പാലിയേക്കര ടോൾപ്ലാസയുടെ സമാന്തരപാത അടച്ചുപൂട്ടാൻ കുതന്ത്രവുമായി കമ്പനി രംഗത്ത്. ഹൈകോടതിയെ അടക്കം തെറ്റിദ്ധരിപ്പിച്ച് മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ മണലി - തലോർ സമാന്തരറോഡ് അടപ്പിക്കാനാണ് ശ്രമം തുടരുന്നത്. സമാന്തരപാത സ്ഥിരം അപകട മേഖലയാണെന്നും പാത തുറന്നതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണെന്നും വരുത്തിത്തീർക്കാനാണ് ടോൾപ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ ശ്രമിക്കുന്നത്. ഇതിന് ആവശ്യമായ കൃത്രിമരേഖകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നുമുണ്ട്. ചെറുവാഹനങ്ങൾ സമാന്തരപാതയിലൂെട പോകുേമ്പാൾ ഉണ്ടാവുന്ന പണ നഷ്ടമാണ് ഇത്തരം നടപടികളുമായി രംഗത്തുവരാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞമാസം രണ്ടിന് സമാന്തരപാത തുറക്കുന്നതിന് എതിരെ കമ്പനി ഹൈകോടതിയെ സമീപിെച്ചങ്കിലും സ്റ്റേ ലഭിച്ചില്ല. കോടതി നടപടികൾ പുരോഗമിക്കവേ സമാന്തരപാത അപകടം സൃഷ്ടിക്കുന്നുവെന്ന് വരുത്തി തീർക്കാൻ കൃത്രിമ ഫോേട്ടാകൾ വരെ കമ്പനി ഒരുക്കിയിട്ടുണ്ട്. സമാന്തരപാതയിൽ നിന്ന് വാഹനം കയറുന്നതിനിടെ അപകടം ഉണ്ടായതി​െൻറ ഫോേട്ടായാണ് കൃത്രിമമായി നിർമിച്ചിരിക്കുന്നത്. കഷ്ടിച്ച് ഇന്നോവക്ക് പോകാവുന്ന 2.9 മീറ്റർ വീതിയുള്ള റോഡിലൂടെ ലോറി കയറാൻ നിൽക്കുന്നതി​െൻറയും ഒപ്പം ഒരുലോറി ഇതിലൂടെ കയറി ഇറങ്ങിയെന്ന് കാണിക്കുന്ന തരത്തിലുമുള്ള ഫോേട്ടാകളും തയാറാക്കിയിട്ടുണ്ട്. പിറകിലേക്ക് ലോറി കൊണ്ടുവന്ന് പാതക്ക് മുന്നിൽ നിർത്തിയ നിലയിലാണ് ഫോേട്ടാ. ഇതിലൂടെ സമാന്തരപാത സ്ഥിരം അപകടമേഖലയും വലിയ വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നതിലൂടെ ദേശീയപാത ഗതാഗതക്കുരുക്കിൽ അമരുന്നതായും സമർഥിക്കാനാണ് കമ്പനി ശ്രമം.
Show Full Article
TAGS:LOCAL NEWS 
Next Story