Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരോഗികളായ...

രോഗികളായ കുഞ്ഞുങ്ങൾക്ക് സഹായമേകാൻ ചിത്രപ്രദർശനം

text_fields
bookmark_border
തൃശൂർ: ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമേകുന്ന 'സൊെലസ്' സംഘടനയുടെ ധനശേഖരണാർഥം മൈക്രോ ആർട്ട് ചിത്രപ്രദർശനം. പെൻസിൽ ഗ്രാഫൈറ്റിലും ചോക്കിലും തീർത്ത സൂക്ഷ്മ രൂപങ്ങളാണ് പ്രദർശനത്തി​െൻറ പ്രത്യേകത. ഒമ്പതിന് രാവിലെ ഒമ്പതു മുതൽ എട്ടുവരെ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിലാണ് പ്രദർശനമെന്ന് വി.എസ്. സ്വാതിഷും ഗോകുൽ ഗോവിന്ദും അറിയിച്ചു. ഒരു കുഞ്ഞിനും പണമില്ലാത്തതി​െൻറ പേരിൽ ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തിലുള്ള സംഘടനയാണ് സൊെലസ്. കഠിന രോഗാവസ്ഥയിലുള്ള കുട്ടികൾക്കാണ് പ്രധാനമായും ചികിത്സ സഹായം നൽകുന്നത്. തൃശൂർ മെഡിക്കൽ കോളജിനടുത്ത് കിനാലൂരിൽ കുട്ടികൾക്കായി റെസ്പൈറ്റ് സ​െൻറർ തുടങ്ങിയിട്ടുണ്ട്. ഒളരിക്കരയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് ഓഫിസ് കെട്ടിടത്തി​െൻറ നിർമാണം പുരോഗമിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തിലാണ് ചിത്രപ്രദർശനം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story