Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ത്രീയെ ആക്രമിച്ച്...

സ്ത്രീയെ ആക്രമിച്ച് പണവും ഫോണും കവർന്ന യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: ശക്തൻ നഗറിൽ സ്ത്രീയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി വെളുത്തൂർ കിഴക്കൂട്ട് വീട്ടിൽ നിധിനാണ് (23) അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ മുണ്ടുപാലത്തിന് സമീപമായിരുന്നു സംഭവം. സ്ത്രീയെ ആക്രമിച്ച് കൈവശമുണ്ടായിരുന്ന 1200 രൂപയും, മൊബൈൽ ഫോണും, ആധാർ കാർഡും മറ്റ് രേഖകളുമടങ്ങിയ ബാഗും കവർന്ന് രക്ഷപ്പെടുകയായിരുന്നു. രാത്രി ശക്തൻ നഗറിൽ നിന്നാണ് ഇ‍യാളെ എസ്.ഐ ജിജോയുടെ നേതൃത്വത്തിൽ പൊലീസുകാരായ ഷിനു, സിബു എന്നിവർ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story