Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഭയാർഥികളെ...

അഭയാർഥികളെ ഉള്‍ക്കൊള്ളാനാവാത്ത വിധം ഇന്ത്യൻ സംസ്‌കാരത്തെ ബി.ജെ.പി സര്‍ക്കാര്‍ വികലമാക്കി ^ ബെന്നി ബഹന്നാൻ

text_fields
bookmark_border
അഭയാർഥികളെ ഉള്‍ക്കൊള്ളാനാവാത്ത വിധം ഇന്ത്യൻ സംസ്‌കാരത്തെ ബി.ജെ.പി സര്‍ക്കാര്‍ വികലമാക്കി - ബെന്നി ബഹന്നാൻ തൃശൂര്‍: സ്വന്തം രാജ്യത്തുനിന്ന് ആട്ടിയോടിച്ച അഭയാർഥികളെപ്പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം ഇന്ത്യന്‍ സംസ്‌കാരത്തെ ബി.ജെ.പി സര്‍ക്കാര്‍ വികലമാക്കിയതായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹന്നാന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാപകല്‍ സമരത്തി​െൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏവരെയും ഉള്‍ക്കൊള്ളലായിരുന്നു ഭാരത പാരമ്പര്യം. ഇന്ത്യയുടെ ആത്മാവായ മതേതരത്വത്തെ കാത്തുസൂക്ഷിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനെതിരായ പ്രവര്‍ത്തനങ്ങളെ തോല്‍പിക്കണം. ഭാഷയെയും സംസ്‌കാരത്തെയും രാജ്യസ്‌നേഹത്തെയും ഭക്ഷണത്തെയും വർഗീയവത്കരിച്ചതാണ് മോദി സര്‍ക്കാറി​െൻറ ഭരണനേട്ടം. സാമ്പത്തികമാന്ദ്യമാണ് നരേന്ദ്രമോദിയുടെ മറ്റൊരു സംഭാവന. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി എന്ന വിശാല സങ്കൽപത്തെ ചിറകുകള്‍ അരിഞ്ഞ് നടപ്പാക്കിയതാണ് രാജ്യത്ത് ഇന്ന് കാണുന്ന വിലക്കയറ്റത്തിന് കാരണം. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍, അനില്‍ അക്കര എം.എല്‍.എ, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.ആര്‍. ഗിരിജന്‍, ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, ജനതാദള്‍ യു ജില്ല പ്രസിഡൻറ് യൂജിന്‍ മൊറേലി, സി.എം.പി ജില്ല സെക്രട്ടറി പി.ആര്‍.എന്‍. നമ്പീശന്‍, ആര്‍.എസ്.പി ജില്ല സെക്രട്ടറി, കെ.എം. അനില്‍കുമാര്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി രാജന്‍ പൈക്കാട്ട്, ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story