Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ലാ​േൻറഷൻ കോർപറേഷ​െൻറ ...

പ്ലാ​േൻറഷൻ കോർപറേഷ​െൻറ കാലടി ഗ്രൂപ്പില്‍ വീണ്ടും തൊഴിലാളി സമരം; പണിമുടക്കിയത് ആയിരത്തില്‍ പരം തൊഴിലാളികൾ, ഫാക്ടറികളിൽ ഉൽപാദനം മുടങ്ങി

text_fields
bookmark_border
അതിരപ്പിള്ളി: മാനേജ്‌മ​െൻറി​െൻറ തൊഴിലാളി ദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് പ്ലാേൻറഷൻ കോർപറേഷന്‍ കാലടി ഗ്രൂപ്പിലെ തൊഴിലാളികള്‍ വീണ്ടും സമരം തുടങ്ങി. സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സൂചനാസമരം നടത്തി. തൊഴിലാളി യൂനിയനുകളെ ചര്‍ച്ചക്ക് വിളിക്കാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. കാലടി ഗ്രൂപ്പിന് കീഴില്‍ വരുന്ന രണ്ട് ഫാക്ടറികളിലെയും റബര്‍ തോട്ടങ്ങളിലെയും അടക്കം ആയിരത്തില്‍ പരം തൊഴിലാളികളാണ് പണിമുടക്കിയത്. സമരത്തെ തുടര്‍ന്ന് തോട്ടങ്ങളില്‍ റബര്‍ ശേഖരണം നടന്നില്ല. കല്ലാല എസ്റ്റേറ്റില്‍ സെന്‍ട്രല്‍ ഫൂജല്‍ ലാറ്റക്‌സ് ഫാക്ടറിയിലും വെറ്റിലപ്പാറ എസ്റ്റേറ്റിലെ ടി.എസ്.ആര്‍ ഫാക്ടറിയിലും മൂന്ന് ഷിഫ്റ്റുകള്‍ വീതമുള്ള ഉൽപാദനം മുടങ്ങി. ഇവിടെ ഉല്‍പാദനം മുടങ്ങിയാല്‍ പ്രതിദിനം 50 ലക്ഷത്തില്‍പരം രൂപയുടെ നഷ്ടമാണ് പ്ലാേൻറഷൻ കോർപറേഷന് സംഭവിക്കുക. കൃഷി വകുപ്പിന് കീഴിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ പ്ലാേൻറഷന്‍ കോർപറേഷന് മൂന്ന് ഗ്രൂപ്പുകളാണുള്ളത്. ഇതില്‍ പ്രധാനപ്പെട്ടതാണ് കാലടിയിലേത്. കാലടി പ്ലാേൻറഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം സി.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ. ജോയ് അധ്യക്ഷത വഹിച്ചു. പി.ഡി. വര്‍ഗീസ്, കെ.വി. ജോസ്, കെ.കെ. ജോയ്, സി.കെ. ബിജു, ഷൈജോ പറമ്പി, കെ.പി. ബെന്നി, കെ.കെ. ജോയ്, ജി.എല്‍. പോളി, മേരി നിഷ, രാജു തോമസ്, സി.കെ. ജിജീഷ്, പി.ജെ. ഷൈജു, ആര്‍. സുരേഷ്, ജോഷി ജോസഫ്, ടി.ആര്‍. മുരളി, കെ.ജി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story