Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓർമകൾ പുതുക്കി ഊരകം...

ഓർമകൾ പുതുക്കി ഊരകം സ്​റ്റാർസി​െൻറ ഒത്തുചേരൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: ഊരകം ഗ്രാമത്തി​െൻറ അഭിമാനമായിരുന്ന സ്റ്റാർ ക്ലബിലെ അംഗങ്ങൾ വീണ്ടും ഒത്തുചേർന്നു. 1982 ലാണ് നാട്ടിലെ യുവജനങ്ങളുടെ കല- - കായിക -സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സ്റ്റാർ ക്ലബ് രൂപവത്കരിച്ചത്. മറ്റു വിനോദോപാധികളൊന്നും ഇല്ലാതിരുന്ന ആ കാലത്ത് പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മക്ക് വേദിയായിരുന്നു ഈ ക്ലബ്. നാട്ടുകാർക്കായി വിവിധ കല-കായിക - സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം സേവന- ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ക്ലബ് നേതൃത്വം നൽകിയിരുന്നു. ആഴ്ചയോളം നീളുന്ന ഗ്രാമോത്സവം അക്കാലത്ത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച പ്രവർത്തനങ്ങൾക്ക് കേന്ദ്ര യുവജനക്ഷേമ ബോർഡി​െൻറ പുരസ്കാരവും ഈ ക്ലബിന് ലഭിച്ചിട്ടുണ്ട്. ജീവിതപാതയിൽ പല മേഖലകളിലേക്ക് അംഗങ്ങൾ മാറിയപ്പോൾ ക്ലബി​െൻറ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയായിരുന്നു. പത്ത് വർഷം മുമ്പ് നടന്ന ക്ലബി​െൻറ 25-ാം വാർഷികം തലമുറകളുടെ സംഗമ വേദിയായിരുന്നു. പിന്നീട് ക്ലബ് പ്രവർത്തനം പൂർണമായി നിലച്ചു. പുനഃസമാഗമം ക്ലബിലെ മുതിർന്ന അംഗങ്ങളായിരുന്ന പി.ജി. റപ്പായി, കെ.എ. തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story