Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളാഞ്ചിറ പാലത്തിന്​ ...

വെള്ളാഞ്ചിറ പാലത്തിന്​ സമീപം അപകടക്കുഴി; പാലം നവീകരിക്കണമെന്ന് ആവശ്യം

text_fields
bookmark_border
ചാലക്കുടി: ചാലക്കുടി - -കാരൂര്‍- -കൊമ്പിടിഞ്ഞാമാക്കല്‍ റോഡിലെ വെള്ളാഞ്ചിറ പാലത്തിന് സമീപം വലിയ കുഴി രൂപപ്പെട്ടത് അപകടഭീഷണിയാകുന്നു. രാത്രി ഇരുചക്രവാഹനങ്ങളും മറ്റും ഇതില്‍ വീണ് അപകടം സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു. കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാതിരിക്കാന്‍ കുഴിക്ക് സമീപം നാട്ടുകാര്‍ ടാര്‍ വീപ്പ െവച്ചിരിക്കുകയാണ്. ഇവിടെ റോഡി​െൻറ ശനിദശ തുടങ്ങിയിട്ട് കുറച്ചുകാലമായി. പാലത്തോട് ചേര്‍ന്ന് റോഡ് ഇരുവശത്തും ഇടിഞ്ഞതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാതിരിക്കാന്‍ പ്രദേശവാസികള്‍ മുളവേലി കെട്ടിയിരിക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 45 ലക്ഷം രൂപ ചെലവില്‍ പാലത്തിന് സമീപം റോഡി​െൻറ വശങ്ങളിൽ കരിങ്കല്ല് കെട്ടുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പാലത്തിന് കേട്പാട് സംഭവിച്ചത് അധികാരികളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. റോഡ് നവീകരണത്തോടൊപ്പം പാലവും നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചാലക്കുടിയെ തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. കൊമ്പൊടിഞ്ഞാമാക്കലില്‍നിന്ന് വെള്ളാങ്കല്ലൂര്‍ വഴി മതിലകത്തുചെന്ന് തീരദേശ ഹൈവേയില്‍ എത്താമെന്നതിനാല്‍ നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ആദ്യത്തെ ഏതാനും കിലോമീറ്റര്‍ ചാലക്കുടി നിയോജകമണ്ഡലത്തിലും ബാക്കി ഇരിങ്ങാലക്കുടയിലുമായാണ് റോഡി​െൻറ കിടപ്പ്. അതുകൊണ്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ റോഡ് നവീകരിക്കുമ്പോഴും പാലം അവഗണിക്കപ്പെടുകയാണ്. കൂടാതെ ചാലക്കുടി അമ്പലനട മുതല്‍ കൊമ്പൊടിഞ്ഞാമാക്കല്‍ ജങ്ഷന്‍ വരെ ആറു കിലോ മീറ്റർ ശോച്യാവസ്ഥയിലാണ്. ദിവസവും 150 ഓളം ടോറസ് ലോറികള്‍ പോകുന്നതാണ് റോഡ് തകരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story