Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമം:...

വധശ്രമം: രണ്ടുപേര്‍കൂടി പിടിയിൽ

text_fields
bookmark_border
ആമ്പല്ലൂര്‍-: പറപ്പൂക്കര മുത്രത്തിക്കരയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ആനന്ദപുരം കൽപകഞ്ചേരി ഷിനു (ഷിനുട്ടന്‍-25), പറപ്പൂക്കര കിഴക്കൂട്ട് വിവിന്‍ (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുത്രത്തിക്കരയിലായിരുന്നു സംഭവം. മുത്രത്തിക്കര സ്വദേശി ചിപ്ലിയില്‍ വീട്ടില്‍ അജീഷിനെ കാറിടിച്ച് വീഴ്ത്തി കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഗുരുതര പരിക്കേറ്റ അജീഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളായ കറുത്തേടത്ത് വൈഭവ്, ആനന്ദപുരം ഇരിങ്ങപ്പിള്ളിക്കര സനീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷിനു പറപ്പൂക്കര ഇരട്ടക്കൊലക്കേസിലും വിവിന്‍ രാപ്പാളില്‍ മിലിട്ടറി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story