Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരതപ്പുഴയിൽ വീണ്ടും...

ഭാരതപ്പുഴയിൽ വീണ്ടും ​ൈകയേറ്റം; മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു

text_fields
bookmark_border
ചെറുതുരുത്തി: ഭാരതപ്പുഴ കൈയേറി മണ്ണിട്ട് നികത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. ദേശമംഗലം കറ്റുവട്ടൂർ കാളക്കല്ല് ഭാഗത്താണ് പുഴ കൈയേറി നിർമാണത്തിനൊരുങ്ങിയത്. ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പഞ്ചായത്ത് വൈസ്പ്രസിഡൻറ് സലീമി​െൻറ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരായ ദേശമംഗലം മുസ്തഫ, ഷക്കീർ എന്നിവരും പൊലീസും ദേശമംഗലം വില്ലേജ് ഓഫിസറും സ്ഥലത്തെത്തി. സ്ഥലം നികത്താനുപയോഗിച്ച മണ്ണു മാന്തി യന്ത്രം പിടിച്ചെടുത്തു. ദിവസങ്ങൾക്ക് മുമ്പ് സമീപവാസി ഭാരതപ്പുഴ കൈയേറിയത് സംബന്ധിച്ച് പരാതി നിലനിൽക്കെയാണ് പുതിയ സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story