Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ തുകൽപന്ത് സുരേഷിെൻറ...

ആ തുകൽപന്ത് സുരേഷിെൻറ ഹൃദയമാണ്

text_fields
bookmark_border
തൃശൂർ: ചിരപറമ്പിൽ സുരേഷിന് കാൽപന്ത് ഹൃദയമാണ്. സി.വി. പാപ്പച്ച‍​െൻറ കാൽപന്തുകൊണ്ടുള്ള മാന്ത്രികം കണ്ടാണ് ഇദ്ദേഹം ഫുട്ബാളിനെ പ്രണയിക്കുന്നത്. കേരളവർമ കോളജിലെ കായികമേധാവി പ്രഫ. എം.സി രാധാകൃഷ്ണ​െൻറയും വിക്ടർ മഞ്ഞിലയുടെയും കീഴിൽ പരിശീലിക്കാനുള്ള ഭാഗ്യം സുരേഷിനെ തേടിയെത്തി. അവരുടെ കീഴിലെ കഠിനാധ്വാനം എണ്ണം പറഞ്ഞ കളിക്കാരനായി പിന്നീട് സുരേഷിനെ മാറ്റി. ജില്ല- സംസ്ഥാന ലീഗ് മത്സരങ്ങളിൽ എതിരാളികളുടെ മൈതാനത്ത് എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ അധികം കാത്തുനിൽക്കേണ്ടിവന്നില്ല. പക്ഷെ വിധിയെ തടുക്കാൻ കഴിഞ്ഞില്ല. ജില്ല എ ഡിവിഷൻ ലീഗ് സെമിഫൈനലിൽ കാലിൽ ഗുരുതര പരിക്കേറ്റ് സുരേഷ് കളിക്കളം വിട്ടു. കളിക്കളം വിട്ടെങ്കിലും കളിയെ വിടാൻ അദ്ദേഹം തയാറായില്ല. ഭാവി താരങ്ങളെ വളർത്തിയെടുക്കാൻ 2008ൽ മരത്താക്കരയിൽ ഫുട്ബാൾ അക്കാദമി തുടങ്ങി കൂടുതൽ സജീവമായി. അതിനിടെ ഗുരു പ്രഫ. എം.സി. രാധാകൃഷ്ണൻ സമ്മാനിച്ച പന്ത് സുരേഷ് പൊന്നുപോലെ കൊണ്ടുനടന്നു. ആ തുകൽവൃത്തത്തിൽ ഇതിനിടെ വിരിഞ്ഞത് നിരവധി ഫുട്ബാൾ അതികായരുടെ കൈയ്യൊപ്പുകൾ. കെ.എഫ്. ബെന്നി, ബാബു ആേൻറാ, സോളി സേവ്യർ, സി.വി. പാപച്ചൻ, ജോപോൾ അഞ്ചേരി, പ്രദീപ്, അജയൻ, സി.എ. ലിസ്റ്റൺ, ഹാമിൽട്ടൺ ബോബി, ദേവദാസൻ, കലധരൻ, സന്തോഷ് മാർട്ടിൻ, ഐ.എം. വിജയൻ, യു.ഷറഫലി, കുരികേശ് മാത്യൂ, ആസിഫ് സഹീർ, അബ്ദുൽ ഹക്കീം,ലയണൽ തോമസ്, വി.പി ഷാജി, എഡിസൺ, കെ.ടി.ചാക്കോ, പുരുഷോത്തമൻ, ഹമീദ് പന്തിൽ ഒപ്പു ചാർത്തിയവരുടെ നിര നീളുകയാണ്. അതിനിടെ ഫുട്ബാൾ പ്രമേയമാക്കി ഒരുനോവലും സുരേഷ് എഴുതി. മാഞ്ചസ്റ്റർ ക്ലബ്ബി​െൻറ ആരാധകനായ സുരേഷ് 1968ലെ യുവേഫ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ബെൻഫീക്കയും തമ്മിലുള്ള മത്സരമാണ് നോവലി​െൻറ ഇതിവൃത്തം. മിൽമ പാൽ വിതരണം നടത്തി ജീവിക്കുന്ന സുരേഷ് വാഹനത്തിനിട്ട പേര് മാഞ്ചസ്റ്റർ എന്നാണെന്ന് കേൾക്കുമ്പോൾ ആ തുകൽ പന്തുമായി അദ്ദേഹത്തിനുള്ള വൈകാരിക അടുപ്പം എത്രയാണെന്ന് ഊഹിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story