Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാമൂഹിക വിരുദ്ധർക്ക്...

സാമൂഹിക വിരുദ്ധർക്ക് കംഫർട്ട്

text_fields
bookmark_border
തൃശൂർ: കോർപറേഷന്‍ സ്റ്റേഡിയത്തിന് സമീപമുള്ള കംഫര്‍ട്ട് സ്റ്റേഷൻ നവീകരിച്ച് രണ്ട് വർഷമാകുമ്പോഴേക്കും പ്രവര്‍ത്തനം അവതാളത്തിലായി. ഗതികേടു കൊണ്ട് ആരെങ്കിലും കയറുന്നതല്ലാതെ മറ്റാരും ഇങ്ങോട്ട് വരില്ല. ശുചീകരണത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലാക്കിയത്. ലഭിക്കുന്ന വെള്ളമാകട്ടെ പലജീവികൾവീണ് ചത്തുചീഞ്ഞ് മലിനമായത്. 2010ലാണ് കോർപറേഷൻ ഇവിടെ കംഫർട്ട് സ്റ്റേഷൻ പണി കഴിപ്പിച്ചത്. വടക്കേ ബസ് സ്റ്റൻഡ് പരിസരത്ത് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ഏറെ നാളത്തെ മുറവിളിെയ തുടർന്നായിരുന്നു നിർമാണം. തുടക്കത്തിൽ നല്ലരീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും, പിന്നീട് വെള്ളം ലഭിക്കുന്നതിന് തടസ്സം നേരിട്ടതോടെ തകരാറിലായി. പിന്നീട് കുറെക്കാലം അടഞ്ഞുകിടന്നു. മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ 2015ൽ ലക്ഷങ്ങൾ ചെലവിട്ട് വീണ്ടും നവീകരിച്ചു. പക്ഷെ. തുറന്നുകൊടുക്കാതെ ഏറക്കാലം അടച്ചിട്ടത് വിവാദമായിരുന്നു. പിന്നീട് തുറന്നു. ഇപ്പോള്‍ വീണ്ടും പഴയപടിയായി. ജലലഭ്യതയനുസരിച്ച് ചില ദിവസങ്ങളില്‍ ഒന്നും രണ്ടും മണിക്കൂര്‍ മാത്രമാണ് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ചില ദിവസങ്ങളില്‍ തുറക്കാറേയില്ലെന്ന് വ്യാപാരികൾ പറയുന്നു. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന 35 കടകളിലെ ജീവനക്കാര്‍ക്കും ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിലെത്തുന്നവര്‍ക്കും, സ്റ്റേഡിയത്തിൽ കളിക്കാനും വ്യായാമത്തിനായി എത്തുന്നവർക്കും സഹായകരമായിരുന്നു കംഫർട്ട് സ്റ്റേഷൻ. കംഫര്‍ട്ട്‌സ്റ്റേഷന്‍ അടഞ്ഞ് കിടക്കുന്നതിനാൽ സ്റ്റേഡിയത്തി​െൻറ പരിസരത്തും, കവാടത്തിലുമടക്കം മലമൂത്ര വിസർജനം നടത്തുകയാണ്. ആവശ്യമുള്ള സൗകര്യം ഒരുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പരിഹാരമായില്ലെന്ന് വ്യാപാരികൾ പറയുന്നു. രണ്ട് നിലകളിലായി പണികഴിപ്പിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷൻ ഉപയോഗിക്കാത്തതിനാൽ പരിസരമാകെ കാടുമൂടി കിടക്കുകയാണ്. കംഫർട്ട് സ്റ്റേഷ​െൻറ പ്രവർത്തനത്തിന് ആവശ്യമായുള്ള വെള്ളത്തിന് ഉപയോഗിച്ചിരുന്ന രണ്ട് വാട്ടര്‍ ടാങ്കുകളും പൊട്ടി നശിച്ച നിലയിലാണ്. രാത്രിയായാല്‍ മദ്യപരടക്കമുള്ള സാമൂഹിക വിരുദ്ധരുടെ താവളമാണ് കംഫര്‍ട്ട് സ്റ്റേഷ‍​െൻറ പിറകുവശം. വാട്ടർ ടാങ്കുകൾ പുതിയത് സ്ഥാപിച്ചും, പ്രദേശം നവീകരിച്ചും, ജലലഭ്യത സാധ്യമാക്കിയാൽ കംഫർട്ട് സ്റ്റേഷൻ നിരവധിയാളുകൾക്ക് പ്രയോജനപ്പെടുമെന്നിരിക്കെ തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് കോർപറേഷൻ.
Show Full Article
TAGS:LOCAL NEWS 
Next Story